കാശ്മീരിലേക്ക് വീണ്ടും -യാത്രയുടെ രണ്ടാം ദിനം 2
രാവിലെ ഉണര്‍ന്നത് അമൃത സരസ്സില്‍ . ലോഡ്ജിന്റെ മട്ടുപ്പാവില്‍ കയറി നോക്കി . അടുത്ത് സുവര്‍ണ താഴികക്കുടം.!
സുവര്‍ണ ക്ഷേത്രം .അതിന്റെ പരിശുദ്ധ ലാളിത്യം .ലോകത്തുള്ള എല്ലാ വിശ്വാസികളെയും അത്
സുമനസാലെ സ്വീകരിച്ചു. 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല ' എന്ന് കേരളത്തില്‍ മാത്രം കണ്ടു ശീലിച്ച ബോര്‍ഡിന്റെ പരിഹാസ്യതയെ ഓര്‍മിപ്പിച്ചു കൊണ്ട് സിഖ് ഗുരുദ്വാര സ്വാഗതം ചെയ്തു.
ക്ഷേത്രത്തില്‍ കയറണമെങ്കില്‍ ചെറിയ ചില നടപടികള്‍ ഉണ്ട്. ശിരോ വസ്ത്രം അണിയണം. ആണായാലും പെണ്ണായാലും നിര്‍ബന്ധം. ഒരു തൂവാല തലയില്‍ കെട്ടിയാലും മതി. തലയില്‍ നിന്നും സാരി ഉതിര്‍ന്നു പോയ ഒരു സഹോദരിയുടെ ശിരസ്സിലേക്ക് അത് വലിച്ചിടുന്നതിനു നിര്‍ദേശിക്കുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകനെ കണ്ടു.
കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും ഇരുപതു രൂപ. ക്ഷേത്രത്തിന്റെ മുന്പില് സൌജന്യമായും ലഭിക്കും. ഒരണ്ണം വാങ്ങി .മഞ്ഞയും വെള്ളയും ചോപ്പും ഒക്കെ കിട്ടും. എന്റെ കുപ്പായത്തിഒനു മാച് ചെയ്യുന്ന ഒന്നാണ് കടക്കാരന് എടുത്തത്. അയാള്‍ അത് തലയില്‍ കെട്ടിത്തന്നു .
ഇനി പാദുകങ്ങള്‍ .