ഇന്ന് നരവംശശാസ്ത്രപരമായും ഭൂവിജ്ഞാനീയപരമായും പ്രാധാന്യമുളള സ്ഥലങ്ങളിലേക്കാണ് ഞങ്ങളുടെ പഠനയാത്ര.
ആന്തമാനിലെ
യഥാര്‍ഥ ജനതയുടെ ആവാസമേഖലയില്‍
കൂടിയാണ് സഞ്ചാരം.
ശിലായുഗജീവിതം
നയിക്കുന്നവര്‍.വേട്ടയാടി ജീവിക്കുന്നവര്‍. പ്രകൃതിയുടെ ഭാഗമായി കഴിയുന്നവര്‍. യാത്രക്കിടയില്‍
ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ അവരെ
കാണുവാന്‍ പറ്റും.കാടിനകത്തു
നിന്നും അവര്‍ ഇറങ്ങി വരണം.
ഉമിനീരു
മുക്കിയ അവരുടെ അമ്പിനു കൊടും
വിഷമാണത്രേ!
അതുയോഗിച്ച്
മനുഷ്യരെ കൊന്നു കളയും
എന്നാണ് ഉദ്യോഗസ്ഥനായ മണികണ്ഠന്‍
പറയുന്നത്.ആരാണ്
മനുഷ്യര്‍ ?ഉപ്പുകൂട്ടാത്തതിനാല്‍
അവരുടെ ഉമിനീരിനും വിഷം!
അവരെ രാക്ഷസരായി
മുദ്രകുത്തുന്നതിനായി ഇതൊക്കെ
കെട്ടിച്ചമച്ചതാണെന്നു തോന്നി.
ആന്ത്രോപ്പോളജി
മ്യൂസിയത്തില്‍ നല്ല
വിവരണമാണുളളത്. ആന്തമാനില്‍
കുടിയേറി
പാര്‍ത്തവര്‍ക്കാണ്
ഇകഴ്ത്തിപ്പറയാന്‍ വ്യഗ്രത
എന്നു തോന്നുന്നു.
വനാതിര്‍ത്തിയില്‍ (ജിര്‍കാടാംഗില്‍ )വാഹനങ്ങള്‍ കാത്തു കിടക്കുന്നു. രാവിലെ ആറുമണിക്കു മുമ്പുളള ദൃശ്യം
"നാലുമണിക്കു
ഞാന്‍ വരും എല്ലാവരും
റെഡിയിയിരക്കണം.
ആറുമണിക്കാണ്
വണ്ടി കടത്തി വിടുക.
പാസെടുക്കണം.
കാട്ടില്‍
കൂടി കോണ്‍വോയ് ആയേ പോകാന്‍
പറ്റൂ.കടുത്ത
നിയന്ത്രണമുണ്ട്.”
എന്നൊക്കെ
പറഞ്ഞ് മുരുകന്‍ ഇന്നലെ
ഉറക്കത്തിനു പാരവെച്ചിട്ടാണ്
പോയത്. മൂന്നു
മണിക്ക് അലാറം വെച്ചു.
ഒരു
മണിയായപ്പോള്‍ ഉണര്‍ന്നു
അലാറമടിക്കാന്‍ സമയമായോ
എന്നു നോക്കി.
ഇല്ല.
വീണ്ടും
ഉണര്‍ന്നപ്പോള്‍ രണ്ടുമണി!
ചുരുക്കിപ്പറഞ്ഞാല്‍
മൂന്നുമണിവരെ ഉറക്കം മുറുകിയില്ല.
നാലുമണിക്ക്
എല്ലാവരും റെഡിയായി. കുറെയേറെ സമയം
കഴിഞ്ഞപ്പോള്‍ ഉലകം ചുറ്റി
മുരുകന്‍ പ്രത്യക്ഷപ്പെട്ടു.
എത്ര
സുന്ദരമായി മനുഷ്യര്‍ക്കു
ചിരിക്കാനാകുന്നു.
മുരുകന്‍
എല്ലാവരേയും സ്വാഗതം ചെയ്തു.
കാര്‍
നീങ്ങി.
ബാരാടാംഗ് ദ്വീപിലെ നിലമ്പൂര്‍
പഞ്ചായത്തിലേക്കാണ് പോകേണ്ടത്
.അവിടെയാണ്
ആന്തമാനിലെ പ്രസിദ്ധമായ
ചുണ്ണാമ്പുകല്ലുഗുഹ.
മലബാര്‍
കലാപത്തില്‍ പങ്കെടുത്തവരെ
നാടുകടത്തി ആന്തമാനിലിട്ടപ്പോര്‍
മലബാറുകാര്‍ സ്ഥലപ്പേരും
നാടുകടത്തി.
അങ്ങനെ
നിലമ്പൂരും വണ്ടൂരുമെല്ലാം
ആന്തമാനിലെ സ്ഥലങ്ങളുമായി.
നിലമ്പൂര്‍
ജട്ടിയില്‍ നല്ല തിരക്ക്.
ഞങ്ങള്‍
വാഹനത്തില്‍ നിന്നിറങ്ങി.
ദുരെ നിന്നും
ജങ്കാര്‍ വരുന്നു.
അതില്‍
വാഹനങ്ങളും ആളുകളും കയറി
.നല്ല
തിരക്ക്.
അരമണിക്കൂര്‍
യാത്ര.ആന്തമാന്‍
കടലിടുക്കാണെന്നു തോന്നുന്നു.
മീനുകള്‍
പുളച്ചു ചാടുന്നു.
ഇരുകരകളിലും
കണ്ടല്‍ക്കാടുകളുടെ ഒന്നാം
നിര ജലക്കണ്ണാടിയില്‍ മുഖം
നോക്കി നിന്നു.
പിന്നില്‍
നിത്യഹരിത വനപ്പച്ചത്തട്ടുകള്‍.
നീലാകാശത്തോളം
തലയുയര്‍ത്തി നില്‍ക്കുന്ന
വലിയ ശാഖാവൃക്ഷങ്ങളില്‍
ഹരിതതോരണം കെട്ടിയ വളളികള്‍.
ക്യാമറ
വിശ്രമിച്ചില്ല.
ബോട്ട്
കരയ്കടുത്തു
എല്ലാവരും
ഒരു ഫോറം പൂരിപ്പിച്ചു നല്‍കണം.
തിരിച്ചറിയല്‍
കാര്‍ഡ് വേണം.
തദ്ദേശിയരോ
പുറംനാടരോ എന്നു വെളിവാക്കണം.
ഫോണ്‍
നമ്പരും നല്‍കണം.
സ്പീഡ്
ബോട്ടിലാണ് അടുത്തയാത്ര.
അതിനുളള ടിക്കറ്റ് വേറേ എടുക്കണം. ഏജന്റുമാര്‍ ഉണ്ട്. ഇന്നലെ പറയുന്ന റേറ്റല്ല ഇന്ന്. കൂടാം കുറയാം. വിനോദയാത്രികരാണ് ഈ നാടിന്റെ പ്രധാന അന്നദാതാവ്. അപ്പോള്‍ ഇങ്ങനെ സംഭവിക്കും. ഞങ്ങള്‍ക്ക് റേറ്റ് കുറച്ചുകിട്ടി. ഞങ്ങളുടെ ബോട്ടില്‍ പത്തു പേര്‍. ബോട്ട് കുതിച്ചു.ജലപ്പരപ്പിലൂടെ തെന്നിത്തെന്നി നീങ്ങുമ്പോള്‍ ഈര്‍പ്പക്കാറ്റും വെള്ളിവെയിലും തമ്മില്‍ മത്സരിക്കുകയായിരുന്നു. ഓളങ്ങള്‍ വിരിഞ്ഞുകൊണ്ടേയിരുന്നു.

നേരെ
ഗുഹാമുഖത്തെത്തുമെന്നായിരുന്നു
വിചാരിച്ചത്.
പെട്ടെന്ന്
ബോട്ടിന്റെ സാരഥി എല്ലാവരും
അകത്തേക്കൊതുങ്ങിയിരിക്കാനാവശ്യപ്പെട്ടു.
കണ്ടല്‍വനത്തിലേക്കു
കയറുകയാണ് ബോട്ട്.
നിറഞ്ഞുതിങ്ങി
നില്‍ക്കുന്ന കണ്ടല്‍വനത്തിലെ
ചെറു ജലപ്പാതയിലൂടെ വളഞ്ഞും
തിരിഞ്ഞും ബോട്ട് മുന്നേറി.
അത്ഭുതപ്പെട്ടുപോയി.
ആദ്യമായാണ്
ഇത്രയും വലിയ കണ്ടല്‍വനത്തില്‍
പെടുന്നത്.
വേരുകളുടെ
വിസ്മയവിന്യാസം.
അവയുടെ
ഒത്തൊരുമയില്‍ ഭൂമിയുടെ
സുരക്ഷിതകവചമായി ആദരവ്
പിടിച്ചുപറ്റി.
വെളിവുകെട്ട
തിരമാലകളെ ശാന്തമാക്കുന്ന
കണ്ടല്‍വനഹൃദയത്തിലൂടെയുളള
ഈ യാത്ര മാത്രം മതി ഇന്നത്തെ
ദിനം അവിസ്മരണീയമാക്കാന്‍.
ബോട്ടില്‍
നിന്നും ഇറങ്ങിയപ്പോള്‍
വനപാലകരുടെ പരിശോധന.
ചില സാധനങ്ങള്‍
വനത്തില്‍ പാടില്ല.
വയനാട്
കുറവദ്വീപിലേക്കുളള യാത്രയില്‍
ചങ്ങാടത്തില്‍ നിന്നും കയറി
മുളങ്കാടുകളും വന്മരങ്ങളും
നിറഞ്ഞ കാട്ടിലേക്കു കടക്കുന്ന
അതേ പ്രതീതി.
മുളകൊണ്ടും
ഈറ കൊണ്ടും നിര്‍മിച്ച പരിസ്ഥിതി
സൗഹൃദവിശ്രമത്താവളങ്ങളും
രണ്ടിടത്തുമുണ്ട്.വാനരക്കൂട്ടങ്ങള്‍
മാത്രം ഇവിടെയില്ല.
ഇക്കോ
ടൂറിസത്തിനാണ് ആന്തമാന്‍
ഊന്നല്‍ നല്‍കുന്നത്.പ്രകൃതിക്കു
പരിക്കു പററാതെ നോക്കാന്‍
അവര്‍ ജാഗ്രത കാട്ടുന്നു.ഇടുങ്ങിയ
വഴികള്‍.
പാറകള്‍..പിടിച്ചിറങ്ങാന്‍
വേലിത്താങ്ങുകള്‍.ചരിവുകളില്‍
വേരുകളും കമ്പുകളും തീര്‍ത്ത
പടവുകള്‍.വഴിചൂണ്ടികള്‍.ഗുഹയെ
പരിചയപ്പെടുത്തുന്ന ബോര്‍ഡുകള്‍.
ഗുഹാമുഖത്തെത്തി.
ഭൂതങ്ങളെ
ഗുഹകളില്‍ നിന്നും ചാടിച്ചത്
ശാസ്ത്രമാണ്.
നാട്ടില്‍
വൈദ്യുതി വന്നപ്പോള്‍ യക്ഷിയും
ഗന്ധര്‍വനുമെല്ലാം ഒളിച്ചോടിയതു
പോലെയാണ് കാര്യങ്ങള്‍.
വഴികാട്ടി
വിളക്കുമായി മുന്നിലുണ്ട്.
ഇടുങ്ങിയ
ഗുഹയിലൂടെ സഞ്ചാരികളുടെ
വരവും പോക്കും.
ഇടയ്കിടെ
ഫ്ലാഷ് മിന്നുന്നു.
ഒറ്റയ്ക്കും
കൂട്ടമായും ഫോട്ടോ എടുക്കുകയാണ്.
ഗുഹയുടെ
ആന്തരികശില്പങ്ങളോടൊപ്പം
തന്നെയും ശില്പമാക്കി
ചേര്‍ത്തുവെക്കുന്ന ഫോട്ടോകള്‍.
ഓര്‍കളുടെ
മുദ്രകള്‍ ക്രമേണ മാഞ്ഞുപോവും.
അനുഭവങ്ങള്‍
അവ്യക്തമാകും.
കാലത്തിന്റെ
വേലയാണത്. ഇത്തരം
സ്മരണാദൗര്‍ബല്യങ്ങളെ
മറികടക്കാനാണ് നാം
പടമെടുക്കുന്നത്.സ്മരണകള്‍
അയവിറക്കാന്‍ നേരംകിട്ടുമ്പോള്‍
കൂടുതല്‍ മിഴിവുമായി ഗുഹ
പ്രത്യക്ഷപ്പെടും.
ചെറുപ്പകാലത്ത്
മാമ്പാറ പളളിയുടെ കുരിശു
കവലയും കന്യാമറിയത്തില്‍
രൂപവും ഞായറാഴ്ചകളില്‍
സവിശേഷമാകും.
അതിനു
മുന്നിലുളള മെഴുകുതിരിത്തട്ടിന്റെ
മുകളില്‍ നിന്നും അസംഖ്യം
മെഴുകുതിരികള്‍ ഒന്നിച്ചുരുകിയൊലിച്ച്
ഇതേ പോലെ കൗതുകരൂപങ്ങള്‍
താഴേക്കു തൂങ്ങി നിര്‍മിക്കപ്പെടാറുളളത്
ഓര്‍മിയില്‍ വന്നു.
ഗുഹയ്ക്കും
കാലബാധയുണ്ട്.
ഒരു ഗുഹയും
പെട്ടന്നുണ്ടാകുന്നില്ല.
അത് നീണ്ട
നാളത്തെ രാസമാറ്റങ്ങളുടെ
ഫലമാണ്.ലക്ഷക്കണക്കിനു
വര്‍ഷങ്ങളിലെ കാലാവസ്ഥാപ്രവര്‍ത്തനഫലമാണ്
ഓരോ ചുണ്ണാമ്പുകല്ല് ഗുഹയും.
ഇക്കാണുന്ന
രൂപത്തില്‍ മിനുക്കിയൊരുക്കി
എടുക്കാന്‍ വളരെക്കാലം
പ്രകൃതി പ്രയത്നിച്ചിട്ടുണ്ട്.
മഴവെളളത്തില്‍
കാര്‍ബണ്‍ ഡൈയോക്സൈഡ്
ലയിക്കും.ഇത്തരം
മഴവെളളം (കാര്‍ബോണിക്
ആസിഡ്)
ചുണ്ണാമ്പുപാറയില്‍
വീഴുമ്പോള്‍ പാറ അലിയും.
കാല്‍സ്യം
ബൈകാര്‍ബണേറ്റ് ലായനിയുണ്ടാകും.
ഈ
ലായനി ഒലിച്ചു പോകുമ്പോള്‍
അവിടെ ഒഴിവിടമാകും.ഫലം
ദ്വാരങ്ങള്‍,
വിളളലുകള്‍,
ഗുഹകള്‍..മുകളില്‍
നിന്നും ഒലിച്ചിറങ്ങുന്ന
ലായനി ബാഷ്പീകരിച്ച് വീണ്ടും
ചുണ്ണാമ്പുണ്ടാകുന്നു.തൂങ്ങിക്കിടക്കുന്ന
രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
ഈ പ്രക്രിയ
ആവര്‍ത്തിക്കുന്നു.ഗുഹകളുടെ
വിസ്തൃതി കൂടുകയും തൂങ്ങല്‍ത്തൂണുകളും
തറത്തൂണുകളും അമൂര്‍ത്താശയങ്ങളുടെ
ആവിഷ്കാരം പോലെ പ്രത്യേക
ആകൃതിയില്ലാത്ത ഘനരൂപങ്ങളും
ഉണ്ടാകും.
കാല്‍സ്യം
ബൈക്കാര്‍ബണേറ്റ് ലായനി
ബാഷ്പീകരിക്കുമ്പോള്‍
കാര്‍ബണ്‍ ഡയോക്സൈഡ് ഉണ്ടാകും
അതു
ഗുഹകളില്‍ തങ്ങി നില്‍ക്കും.മൃഗങ്ങളോ
മനുഷ്യരോ ഗുഹയ്ക്കുളളില്‍
പ്രവേശിച്ചാല്‍ ശ്വാസം മുട്ടി
മരിക്കും.അവയുടെ
അസ്ഥികൂടങ്ങള്‍ ഗുഹകളില്‍
അവശേഷിക്കും.
ഇതു
എപ്പോഴെങ്കിലും കാണാനിടയാകുന്നവര്‍
ഗുഹകളില്‍ ജന്തുക്കളെ
ഭക്ഷിക്കുന്ന ഭികരജീവികളോ
ഭൂതങ്ങളോ ഉണ്ടെന്നു കരുതുന്നത്
സ്വാഭാവികം.
ഗുഹകള്‍
വാസയോഗ്യമല്ല.
എന്നാല്‍
ചെറിയ ഗുഹകളിലെ കാര്‍ബണ്‍
ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍
വേഗം കൂടിക്കലര്‍ന്ന്
ഒഴിഞ്ഞുപോകും.
അത്തരം
ഗുഹകള്‍ മനുഷ്യരും ഏകാന്തവാസികളും
താമസത്തിനായി ഉപയോഗിച്ചു.മനുഷ്യന്റെ
ആദ്യകാല പാര്‍പ്പിടങ്ങളിലൊന്ന്
ഗുഹകളായിരുന്നല്ലോ.
ഈ
ഗുഹയുടെ മേല്‍ത്തട്ടില്‍
വിളളലുകളുണ്ട്.കാര്‍ബണ്‍
ഡയോക്സൈഡിനു ഒഴിഞ്ഞുപോകാന്‍
ധാരാളം പഴുതുകള്‍.
ചുണ്ണാമ്പുപാറകള്‍ക്കും
അനേക വര്‍ഷങ്ങളുടെ കഥ പറയാനുണ്ട്.
സമുദ്രത്തിന്റെ
അടിത്തട്ടുകളിലടിഞ്ഞുകൂടിയ
കക്കകളും സമുദ്രജീവികളുടെ
അസ്ഥികളും ചുണ്ണാമ്പുപാറകളായി
മാറിയ കഥ.
ഓര്‍ത്താല്‍
അത്ഭുതം തന്നെ.പ്രകൃതിയുടെ
രാസ ഭൗതിക പരിവര്‍ത്തനങ്ങളുടെ
ഇടബിന്ദുക്കളിലൊന്നില്‍
ഇവിടെ അല്പനേരം ചെലവഴിക്കുകയാണല്ലോ
ഞാനും.
ചെളിയും ഗ്യാസും പുറന്തളളുന്ന ഇത്തരം അഗ്നിരഹിത അഗ്നിപര്‍വതം മാത്രമല്ല ആന്തമാനിലുളളത്. നാര്‍കോണ്ടവും ബാരണും ദ്വീപുകളുടെ അതേ പേരുകളിലറിയപ്പെടുന്ന അഗ്നിപര്‍വ്വതങ്ങളാണ്. 1991 ഏപ്രില്‍ മാസം ബാരണ്‍ തനിസ്വരൂപം കാട്ടി. പിന്നെ ഉറക്കമായി. നാര്‍ക്കോണ്ടവും കുംഭകര്‍ണസേവയിലാണ് .ഉറങ്ങുന്നവരെ ശല്യപ്പെടുത്തരുതല്ലോ. പേഴ്സിന്റെ കനവും യാത്രാദിനങ്ങളുടെ കുറവും ആ പര്‍വതദ്വീപിലേക്കുളള യാത്രയുടെ ചിന്തയെക്കൂടി വിലക്കി.
കാടും മലയും താഴ്വരകളും മലയിടുക്കുകളും കടലും കടലിടുക്കുകളും അഴിമുഖങ്ങളും തുറമുഖങ്ങളും തീരങ്ങളും നിറഞ്ഞ അന്തമാന്‍ ദ്വീപസമൂഹത്തെ പരിചയപ്പെടാന്‍ ഇന്നത്തെ യാത്ര മാത്രം മതിയാവില്ല.വനങ്ങളും മനോഹരതീരങ്ങളും കാത്തു നില്‍ക്കുന്നു.(തുടരും)
ഗഹയിലേക്കുളള കാനനപാതയുടെ
ഒരു വശം തെളിഞ്ഞ പ്രദേശമാണ്.
അവിടെ
ആന്തമാനിലെ ആദിവാസി വിഭാഗങ്ങള്‍
താമസിക്കുന്നു.
അവരുടെ
വാസസ്ഥലത്തേക്കു പോയതിന്
രണ്ടുപേരെ വനപാലകര്‍ ശാസിച്ചു.ജറാവ
വിഭാഗം പോലെയല്ല ഇവര്‍.
ആധുനിക
ജീവിതത്തിലേക്കു കടന്നവരാണ്.എങ്കിലും
അവരുടെ സ്വൈര്യജീവിതത്തെ
ശല്യപ്പെടുത്തിക്കൂടാ.
കാലപ്രവാഹത്തിന്റെ ട്രാഫിക് പോയന്റില്‍ പെട്ട് തങ്ങളുടെ കാനനജീവിതത്തെ പരിഷ്കരിക്കാതെയും കാര്‍ഷിക ജീവിതത്തിലേക്ക് പോലും കടക്കാതെയും മാതൃവനം കനിയുന്ന, കടലമ്മ കൊടുക്കുന്ന സുഭിക്ഷതയില്‍ 'ഉളളതു കൊണ്ട് ഓണം പോലെ' ജീവിക്കുന്ന ആദിവാസികളായ ജറാവകളെ കാണുക എന്ന ആഗ്രഹത്തോടെയായിരുന്നല്ലോ ഇന്നത്തെ യാത്ര. വനാതിര്‍ത്തിയില്‍ വെച്ച് സാരഥി മുരുകന്‍ പറഞ്ഞു. കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തണം. ഫോട്ടോ പിടിക്കരുത്.കുറ്റമാണ്. പിടിച്ചാല്‍ പൊല്ലാപ്പാണ്.അതൊരു താക്കീതാണ്.കാറിന്റെ ചില്ലുകള്‍ക്കിടയിലൂടെ കൂരമ്പുകള്‍ പാഞ്ഞുവരുമോ എന്നൊരു പേടി പിടികൂടി.അപ്രതീക്ഷിത ആക്രമണം! നാളെ വാര്‍ത്ത പത്രങ്ങളില്‍ -കേരളടീമിനെ ജറാവകള്‍ ആക്രമിച്ചു.ഹ..ഹ വെറുതേ അതുമിതും ആലോചിക്കുക മനസിന്റെ സ്വഭാവമാണ്.
വാഹനങ്ങള്‍ ഇടയ്ക്കെങ്ങും നിറുത്താതെയാണ് പോകേണ്ടതു്.ഇരുവശവും നല്ല കാട്.നല്ല കാടെന്നു പറഞ്ഞാല്‍ പരുക്കുകളകധികം പറ്റാത്ത കാട്.വിടര്‍ന്ന കണ്ണുകളുമായി ചുറ്റുമുളള ഇടതിങ്ങിയ വനാന്തരഭാഗത്തേക്കു നോക്കി. വനത്തനിമയുടെ ലാളിത്യത്തില്‍ ജീവിക്കുന്ന ശിലായുഗസംസ്കാരമുളള ജനതയുടെ പൊട്ടോ പൊടിയോ ഉണ്ടോ? ആളനക്കത്തിന്റെ ചെറുസ്പന്ദനം ഇലകളിലോ വളളികളിലോ തെളിയുന്നുണ്ടോ?ഊഞ്ഞാലാടിപ്പകര്‍ന്നു നീങ്ങുന്ന ആദിവാസികള്‍ അല്ലെങ്കില്‍ കാട്ടുതേനിന്റെ വന്മരശിഖരങ്ങള്‍ കയറുന്നവര്‍? ആരെയും കാണുന്നില്ലല്ലോ ? ചെറുനിരാശ പടര്‍ന്നു.പ്രതീക്ഷ സജീവമാണ് താനും.
ആന്തമാനില്‍ നിഗ്രിറ്റോ വംശജരും മംഗളോയിഡ് വംശജരുമായ ആദിവാസിജനവിഭാഗങ്ങളാണുളളത്. ആന്‍ഡമാനീസുകള്‍, ഓംഗികള്‍, ജറാവകള്‍, സെന്റിലിനീസുകള്‍ എന്നിവര്‍ നിഗ്രിറ്റോ വംശത്തില്‍ പെടുന്നു. നിക്കോബാര്‍ ദ്വീപുകളിലുളള നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ് വംശജരുമാണ്. ഒറ്റപ്പെട്ട ഈ പ്രദേശത്ത് എങ്ങനെ നിഗ്രിറ്റോകളും മംഗ്ലോയിഡുകളും വന്നു? ആരോ കപ്പലില്‍ കയറ്റി കൊണ്ടുത്തളളിയതാണെന്നാണ് ഒരാള്‍ പറഞ്ഞത്.ആന്തമാനില്‍ രണ്ടു തലമുറയായി ജീവിക്കുന്ന മലയാളിക്കുടുംബത്തിലെ ഒരംഗമാണിങ്ങനെ വ്യാഖ്യാനിച്ചത്! ചരിത്രബോധമില്ലാത്തവരും ഭൂമിശാസ്ത്ര ധാരണയില്ലാത്തവരും എല്ലാ നാട്ടിലും ഉണ്ടല്ലോ.
അവരെങ്ങനെ വന്നു എന്നറിയാന്‍ അല്പം ചരിത്ര ഭൂമിശാസ്ത്ര വിശകലനം വേണ്ടിവരും. അന്തമാന്‍ നിക്കോബാര്‍ സമൂഹത്തിലെ ഏറ്റവും വടക്കുള്ള ദ്വീപായ ലാന്‍ഡ് ഫാളില്‍ നിന്നും ബര്‍മ്മയിലെ അരാക്കന്‍ പര്‍വ്വതശ്രൃംഘല അവസാനിക്കുന്ന നെഗ്രായിസ് മുനമ്പിലേക്കുള്ള ദൂരം 193 കിലോമീറ്ററും തെക്കേ മുനമ്പായ ഇന്ദിരാ പോയിന്റില്‍ നിന്നും ഇന്തോനേഷ്യയിലെ സുമാത്രയിലേക്കുള്ള ദൂരം 146 കിലോമീറ്ററുമാണ്. എന്നാല്‍ ഇന്ത്യയിലെ കല്‍ക്കട്ട, മദിരാശി, വിശാഖപട്ടണം തുടങ്ങിയ 'അടുത്ത പ്രദേശങ്ങളില്‍' നിന്ന് ഏകദേശം 800-900 കിലോമീറ്റര്‍ അകലത്താണ് ആന്തമാന്‍. ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ ആദിവാസിജനതയുടെ വേരുകള്‍ മറ്റു രാജ്യങ്ങളിലേക്ക് നീണ്ടു പടര്‍ന്നു കിടക്കാനുളള കാരണം ഇന്തോനേഷ്യ, ബര്‍മ പ്രദേശങ്ങളുമായുളള ഈ സാമീപ്യം മാത്രമല്ല.
നൂറ് നൂറ്റമ്പത് ദശലക്ഷം സംവത്സരങ്ങള്‍ക്ക് മുന്‍പ് നെഗ്രായിസ് മുനമ്പിനെയും സുമാത്രയുടെ വടക്കേയറ്റമായ അച്ചിന്‍ ഹെഡ്ഡിനേയും ബന്ധിപ്പിക്കുന്ന നീണ്ട പര്‍വതനിര ഉണ്ടായിരുന്നിരുന്നത്രേ! ഭൂകമ്പങ്ങളും ഭൂഗര്‍ഭത്തിലെ നിരന്തര സമ്മര്‍ദ്ദങ്ങളും ഭൂപാളിയുടെ നീക്കവുമൊക്കെ കാരണം ഈ പര്‍വ്വതനിരകള്‍ സമുദ്രത്തിലേക്ക് താഴ്ന്നു. അവശേഷിച്ച ഉയര്‍ന്ന ഭൂതലങ്ങളാണ് അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളായി മാറിയതെന്നാണ് ഭൂശാസ്ത്രജ്ഞരുടെ നിഗമനം. ആദിജീവപരണാമകാലത്ത് ഇവിടെയും ജീവന്റെ ബിന്ദുക്കള്‍ തുടിച്ചിരിക്കാം. അവ പിന്നെ കടലിന്റെ അതിരുകളില്‍ വിലക്കപ്പെട്ട് ഇവിടെ ഇങ്ങനെ ഒറ്റപ്പെട്ട് ….
കുറേ
ദൂരം ചെന്നപ്പോള്‍ ഡ്രൈവര്‍
വിളിച്ചു പറഞ്ഞു അതാ ജറാവ!
ആ
പാലത്തിനു വലത്ത്.
അതെ
രണ്ടു പേര്‍.
പുളളിനീല
നൈറ്റി ധരിച്ചവര്‍.
ആ
വസ്ത്രം അവര്‍ക്കു പാകമല്ല.
സര്‍ക്കാരിന്റെ
സംഭാവനയാണ് അളവെടുക്കാതെ
കൊടുക്കുന്ന കുപ്പായങ്ങള്‍.
അങ്ങനെയാണല്ലോ
ഭരണകൂടം എവിടെയും.
ആദിവാസികളുടെ
ജീവിതത്തിന്റെയും
ഗോത്രസംസ്കാരത്തിന്റെയും
അളവെടുക്കാതെ കെട്ടിയേല്‍പിക്കുന്നവയാണ്
പലതും.
അത്
ചിലര്‍ ധരിക്കും.
ചിലര്‍
ധരിക്കില്ല.
പാകമാകാത്തതിന്റെ
കുറ്റവും സ്വീകര്‍ത്താക്കളില്‍
ചൊരിയും.
നഗ്നരാവുക എന്നതില്‍ നാണക്കേടു തോന്നാത്ത ജീവിതമാണവരുടേത്.ഒരു കാലത്ത് നക്കിവാരം എന്നും വിശേഷിപ്പിക്കപ്പെട്ട നാടാണിത്. നഗ്നരുടെ നാടെന്നര്‍ഥം. നക്കിവാരം പിന്നീട് നിക്കോബാറായി മാറി.വസ്ത്രം പരിഷ്കാരത്തിന്റെ ലക്ഷണമാണോ? വസ്ത്രം ധരിക്കാത്തവര്‍ അപരിഷ്കൃതരാണോ ?നേരിയ നൂല്‍ബന്ധം മാത്രമുളള മദാമ്മമാരും സായ്പുകളും നാട്ടു പരിഷ്കാരികളും കടല്‍പ്പുറത്തും വാഹനങ്ങളിലും യാത്ര ചെയ്യുന്നു. എന്നിട്ട് ആദിവാസികളുടെ വസ്ത്രമില്ലായ്മയെക്കുറിച്ച് പരിഹാസം! വസ്ത്രം ,ആഹാരം എല്ലാം സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതത് സാമൂഹികസന്ദര്‍ഭങ്ങളില്‍ വേണം അതു വിലയിരുത്തുവാന്‍. ഗാന്ധിജിക്ക് വസ്ത്രഭാരം കുറയ്കാനും അയ്യങ്കാളിക്ക് പുറംകോട്ടണിയാനും സാമൂഹികമായ യുക്തിയുളളതുപോലെ.
മനുഷ്യരെ തിന്നുന്ന കൂട്ടരാണ് ദ്വീപിലുളളതെന്ന വിശ്വാസം പണ്ടുണ്ടായിരുന്നു.എഡി രണ്ടാം ശതകത്തില്‍ ടോളമി ആന്‍ഡമാന്‍ നിക്കോബാറുകളെ നരഭോജികളുടെ ദ്വീപുകള്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്.ഈ ദ്വീപസമൂഹങ്ങളുമായി ചുറ്റിപ്പറ്റി പണ്ട് വളരെ ഭീതി നിറഞ്ഞു നില്‍ക്കാന്‍ കാരണമിതാണ്.ചൈനീസ് ബുദ്ധസന്യാസിയായ ഇത്സിങ്ങ് എഴുതിയ ഹിസ്റ്ററി ഓഫ് താങ് ഡിനാസ്റ്റി എന്ന ചൈനീസ് ഗ്രന്ഥത്തില്‍ ഈ ദ്വീപുകള്‍ രാക്ഷസരുടെ നാടാണെന്നു പറയുന്നു. ക്രൂരരും നായ്ക്കളുടെ പോലെ തലയും കണ്ണും പല്ലുമുള്ളവരും അന്യ വംശജരെ കൊന്നുതിന്നുന്നവരുമാണ് ദ്വീപുകാര്‍ എന്നാണ് മാര്‍ക്കോപോളോ ഈ നാട്ടുകാരെ വിശേഷിപ്പിച്ചത് .വിവരണങ്ങള്‍ പലപ്പോഴും അതിശയോക്തിപരമായി.തദ്ദേശീയര്‍ അധിനിവേശക്കാരെ ആക്രമിച്ചിട്ടുണ്ടാകാം. ലോകത്തില്‍ ഏതു രാജ്യക്കാരാണ് വംശക്കാരാണ് മറുവിഭാഗങ്ങളെ ആക്രമിക്കാതിരുന്നത്? ആന്തമാനിലുളളവര്‍ മാത്രം രോഷം പ്രകടിപ്പിച്ചാല്‍ അതു രാക്ഷസീയം!
ജറാവകള്‍ ഇന്നും ശിലായുഗ വാസികളാണ് .ശരീരരക്ഷയ്കാണ് അവര്‍ ഇലത്തോലോ ശംഖുപാവാടയോ അരപ്പട്ടയോ ധരിക്കുന്നത്. വയറു പൊതിഞ്ഞുളള മരച്ചീളുപട്ട മൃഗങ്ങളുടെയും മറ്റും ആക്രമണങ്ങളില്‍ നിന്നും രക്ഷപെടുന്നതിനും ആയുധങ്ങള്‍ തിരുകി വെക്കുന്നതിനുമാണ്. കല്‍ക്കറിക്കറുപ്പുനിറവും ചുരുണ്ടസ്പ്രിംഗ് മുടിയുമുളള ഇവര്‍ പ്രായോണ ഉയരക്കുറവുളളവരാണ്. വാഴയിലകൊണ്ടും കവുങ്ങിന്‍ നാരു കൊണ്ടും ഉണ്ടാക്കുന്ന ആഭരണങ്ങളും ധരിക്കാറുണ്ട്. കാട്ടു കനികളും പക്ഷിമൃഗാദികളും കടല്‍മത്സ്യവും തിന്നു ജീവിക്കുന്നു. പാത്രങ്ങളും നാളേക്കുളള കരുതലുകളും അവര്‍ക്കന്യം. കൃഷി ആരംഭിക്കാത്തത് അതിന്റെ അനിവാര്യതയുടെ സമ്മര്‍ദ്ദം അവരെ അലട്ടാത്തതു കൊണ്ടാണ്. ദ്വീപിലെ ഭൂമിശാസ്ത്രത്തില്‍ അപ്രസക്തമായതിനാല്‍ ചക്രങ്ങളുടെ കണ്ടുപിടുത്തവും ഉണ്ടായില്ല.അമ്പും വില്ലും കഴിഞ്ഞുളള സാങ്കേതികവിദ്യ വളര്‍ത്തിയെടുത്തില്ല. അവരുടെ ജീവിതത്തിന് ആവശ്യമായതെല്ലാം അവര്‍ക്കുളളപ്പോള്‍ പുതിയ കണ്ടെത്തലും പരിഷ്കാരവും എന്തിന്? അതിമോഹാസക്തി ബാധിക്കാത്തവരുടെ സാമൂഹികമാറ്റത്തെക്കുറിച്ചു നിരവധി ചിന്തകള്‍ ഉണര്‍ന്നു വലയം വെച്ചു..
ഞങ്ങളിപ്പോള്‍ യാത്ര ചെയ്യുന്ന ഈ കാനനപാതയ്ക്കും പറയാനേറെയുണ്ട്. 340 കിമി ദൈര്‍ഘ്യമുളള ട്രങ്ക് റോഡ് 1971 ല്‍ പണിയാരംഭിച്ച് തൊണ്ണൂറുകളില്‍ പൂര്‍ത്തിയായി. ഇത് ജറാവകളുടെ ശാന്തജീവിതത്തെ ബാധിച്ചു.ജറാവകളുടെ ആവാസമേഖലയിലൂടെ റോഡ് വെട്ടിയതോടെ ആ ജനവിഭാഗം പലവിധ കടന്നാക്രമണങ്ങള്‍ക്കു വിധേയരായി. പുറം നാടുകാര്‍ക്ക് അവര്‍ കൗതുകങ്ങളായി. 2003 ല്‍ സുപ്രീം കോടതി വിധിയുണ്ടായി റോഡ് അടച്ചുകെട്ടണം. ജാറവജനവിഭാഗത്തിന് പാന്‍മസാലയും മദ്യവും പിന്നെ അല്ലറ ചില്ലറ തെമ്മാടിത്തവും നല്‍കാന്‍ പരിഷ്കൃതലോകത്തെ അപരിഷ്കൃതര്‍ ശ്രമിച്ചതാണ് കോടതി ഇടപെടലിലേക്ക് വഴിതെളിച്ച സംഭവങ്ങളിലെന്ന്. വനനശീകരണം മറ്റൊരു കാരണമായി.പ്രകൃതിചൂഷണം ദ്വീപിനെ ഇല്ലാതാക്കുമെന്നു കോടതി നിരീക്ഷിച്ചു.
ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശയുടെ കാര്യത്തില്‍ കേരളത്തിലെ ഒരു വിഭാഗം പ്രതികരിച്ചതുപോലയാണ് ഇവിടെയും സംഭവിച്ചത്. കോടതിവിധിയോട് പ്രതിഷേധിച്ച് സംയുക്തബന്ദ്. കടല്‍ത്തീരമണല്‍ വാരല്‍ നിരോധിക്കുക, തദ്ദേശീയരുടെ ആവശ്യത്തിനൊഴികെയുളള മരം മുറി അവസാനിപ്പിക്കുകയും മെയിന്‍ ലാന്‍ഡിലേക്കുളള തടി കയറ്റുമതി അവസാനിപ്പിക്കുകയും ചെയ്യുക, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഏകവിളത്തോട്ടങ്ങള്‍ ( എണ്ണപ്പന,റബ്ബര്‍,തേക്ക് ) നിറുത്തലാക്കുക,കുടിയേറ്റം അവസാനിപ്പിക്കുക,കുടിയേറ്റ ഭൂമി തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു വിധിയിലുളള മറ്റു കാര്യങ്ങള്‍.
കേരളത്തിലെ കുടിയേറ്റ കയ്യേറ്റക്കാരുടെ താല്പര്യവും വനസംരക്ഷണവും ആദിവാസി താല്പര്യവും തമ്മില്‍ പൊരുത്തപ്പെടാത്തതുപോലെയാണ് ഇവിടെയും.
പക്ഷേ കോടതിവിധി മൂലം ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു. ആദിവാസി സംരക്ഷണത്തിനു കൂടുതല്‍ പരിഗണന കിട്ടി. തടി കയറ്റുമതിയും മണല്‍ വാരലും നിയന്ത്രിക്കപ്പെട്ടു.
ഈ ബോര്‍ഡുകള്‍ കണ്ടോ. ഇത്തരം നടപടികള്‍ സര്‌ക്കാര്‍ ഭാഗത്തു നിന്നുമുളള ജാഗ്രതെയെയാണ് വെളിവാക്കുന്നത്. പോകുന്ന വഴിക്ക് പോലീസുകാരന്‍ തോക്കുമായി നില്‍ക്കുന്നു. അവിടെ അടുത്തായി ഒരു സംഘം ജറാവകള്‍ താവളമൊരുക്കിയിട്ടുണ്ട്. അതു കാണാന്‍ വാഹനങ്ങളിലെ സഞ്ചാരികള്‍ ഇറങ്ങാതിരിക്കാനാണ് ഈ തോക്കുധാരി. പോലീസുകാരെ ജറാവകള്‍ ശല്യപ്പെടുത്താറില്ലത്രേ!
ചുണ്ണാമ്പു ഗുഹ കണ്ടിറങ്ങിയ ഞങ്ങളോട് മുരുകന്‍ മഡ് വോള്‍ക്കാനോ കാണാന്‍ പോകാമെന്നു പറഞ്ഞു. എന്താ ഇതിന്റെ മലയാളം. ചെളിയഗ്നി പര്‍വതമെന്നാണോ? ചെന്നു കാണും വരെ ആകാംക്ഷയായിരുന്നു. അഗ്നിപര്‍വതം സജീവമാകാന്‍ തുടങ്ങിയാല്‍..! കരുതല്‍ നിര്‍ദ്ദേശങ്ങളുളള ബോര്‍ഡുകള്‍ കണ്ടു. കാര്‍ ഒതുക്കിയിട്ട് ചെറിയ കുന്നു കയറി. അവിടെ അതാ വേലി കെട്ടിത്തിരിച്ചിരിക്കുന്നു ! ത്രിവിസാര്‍ ബോര്‍ഡു ചൂണ്ടി പഠിപ്പിക്കാന്‍ തുടങ്ങി.അദ്ദേഹത്തിന്റെ പരിജ്ഞാനം യാത്രികരെ ആകര്‍ഷിച്ചു.
അഗ്നിയില്ലാത്ത അഗ്നി പര്‍വതം.കുഴമ്പുരൂപത്തിലുളള ചാരനിറമുളള ചെളിയാണ് ബഹിര്‍ഗമിക്കുന്നത്.വാതകസാന്നിദ്ധ്യവും സജീവതയും പ്രകടമാക്കുന്നത് കുമിളകളും നനവുമയവുമാണ്.അര്‍ധ നാരീശ്വര സങ്കല്പം പോലെ പകുതി മയപ്പെട്ട ചെളിപ്രകൃതം. വരണ്ടുണങ്ങിയ മറു പകുതി. ഭൂഗര്‍ഭത്തിലുളള പ്രകൃതിവാതകം ഭൂപാളികളുടെ ഇടയിലൂടെ പുറത്തേക്ക് പ്രവഹിക്കുമ്പോള്‍ ചെളിയേയും തളളിത്തള്ളി പുറത്താക്കുന്നു.ചില സന്ദര്‍ഭങ്ങളില്‍ വളരെ ശക്തിയായ തോതില്‍ ബഹിര്‍ഗമനം നടക്കാറുണ്ടത്രേ! കാലപ്രവാഹത്തിന്റെ ട്രാഫിക് പോയന്റില്‍ പെട്ട് തങ്ങളുടെ കാനനജീവിതത്തെ പരിഷ്കരിക്കാതെയും കാര്‍ഷിക ജീവിതത്തിലേക്ക് പോലും കടക്കാതെയും മാതൃവനം കനിയുന്ന, കടലമ്മ കൊടുക്കുന്ന സുഭിക്ഷതയില്‍ 'ഉളളതു കൊണ്ട് ഓണം പോലെ' ജീവിക്കുന്ന ആദിവാസികളായ ജറാവകളെ കാണുക എന്ന ആഗ്രഹത്തോടെയായിരുന്നല്ലോ ഇന്നത്തെ യാത്ര. വനാതിര്‍ത്തിയില്‍ വെച്ച് സാരഥി മുരുകന്‍ പറഞ്ഞു. കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തണം. ഫോട്ടോ പിടിക്കരുത്.കുറ്റമാണ്. പിടിച്ചാല്‍ പൊല്ലാപ്പാണ്.അതൊരു താക്കീതാണ്.കാറിന്റെ ചില്ലുകള്‍ക്കിടയിലൂടെ കൂരമ്പുകള്‍ പാഞ്ഞുവരുമോ എന്നൊരു പേടി പിടികൂടി.അപ്രതീക്ഷിത ആക്രമണം! നാളെ വാര്‍ത്ത പത്രങ്ങളില്‍ -കേരളടീമിനെ ജറാവകള്‍ ആക്രമിച്ചു.ഹ..ഹ വെറുതേ അതുമിതും ആലോചിക്കുക മനസിന്റെ സ്വഭാവമാണ്.
വാഹനങ്ങള്‍ ഇടയ്ക്കെങ്ങും നിറുത്താതെയാണ് പോകേണ്ടതു്.ഇരുവശവും നല്ല കാട്.നല്ല കാടെന്നു പറഞ്ഞാല്‍ പരുക്കുകളകധികം പറ്റാത്ത കാട്.വിടര്‍ന്ന കണ്ണുകളുമായി ചുറ്റുമുളള ഇടതിങ്ങിയ വനാന്തരഭാഗത്തേക്കു നോക്കി. വനത്തനിമയുടെ ലാളിത്യത്തില്‍ ജീവിക്കുന്ന ശിലായുഗസംസ്കാരമുളള ജനതയുടെ പൊട്ടോ പൊടിയോ ഉണ്ടോ? ആളനക്കത്തിന്റെ ചെറുസ്പന്ദനം ഇലകളിലോ വളളികളിലോ തെളിയുന്നുണ്ടോ?ഊഞ്ഞാലാടിപ്പകര്‍ന്നു നീങ്ങുന്ന ആദിവാസികള്‍ അല്ലെങ്കില്‍ കാട്ടുതേനിന്റെ വന്മരശിഖരങ്ങള്‍ കയറുന്നവര്‍? ആരെയും കാണുന്നില്ലല്ലോ ? ചെറുനിരാശ പടര്‍ന്നു.പ്രതീക്ഷ സജീവമാണ് താനും.
ആന്തമാനില്‍ നിഗ്രിറ്റോ വംശജരും മംഗളോയിഡ് വംശജരുമായ ആദിവാസിജനവിഭാഗങ്ങളാണുളളത്. ആന്‍ഡമാനീസുകള്‍, ഓംഗികള്‍, ജറാവകള്‍, സെന്റിലിനീസുകള്‍ എന്നിവര്‍ നിഗ്രിറ്റോ വംശത്തില്‍ പെടുന്നു. നിക്കോബാര്‍ ദ്വീപുകളിലുളള നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ് വംശജരുമാണ്. ഒറ്റപ്പെട്ട ഈ പ്രദേശത്ത് എങ്ങനെ നിഗ്രിറ്റോകളും മംഗ്ലോയിഡുകളും വന്നു? ആരോ കപ്പലില്‍ കയറ്റി കൊണ്ടുത്തളളിയതാണെന്നാണ് ഒരാള്‍ പറഞ്ഞത്.ആന്തമാനില്‍ രണ്ടു തലമുറയായി ജീവിക്കുന്ന മലയാളിക്കുടുംബത്തിലെ ഒരംഗമാണിങ്ങനെ വ്യാഖ്യാനിച്ചത്! ചരിത്രബോധമില്ലാത്തവരും ഭൂമിശാസ്ത്ര ധാരണയില്ലാത്തവരും എല്ലാ നാട്ടിലും ഉണ്ടല്ലോ.
അവരെങ്ങനെ വന്നു എന്നറിയാന്‍ അല്പം ചരിത്ര ഭൂമിശാസ്ത്ര വിശകലനം വേണ്ടിവരും. അന്തമാന്‍ നിക്കോബാര്‍ സമൂഹത്തിലെ ഏറ്റവും വടക്കുള്ള ദ്വീപായ ലാന്‍ഡ് ഫാളില്‍ നിന്നും ബര്‍മ്മയിലെ അരാക്കന്‍ പര്‍വ്വതശ്രൃംഘല അവസാനിക്കുന്ന നെഗ്രായിസ് മുനമ്പിലേക്കുള്ള ദൂരം 193 കിലോമീറ്ററും തെക്കേ മുനമ്പായ ഇന്ദിരാ പോയിന്റില്‍ നിന്നും ഇന്തോനേഷ്യയിലെ സുമാത്രയിലേക്കുള്ള ദൂരം 146 കിലോമീറ്ററുമാണ്. എന്നാല്‍ ഇന്ത്യയിലെ കല്‍ക്കട്ട, മദിരാശി, വിശാഖപട്ടണം തുടങ്ങിയ 'അടുത്ത പ്രദേശങ്ങളില്‍' നിന്ന് ഏകദേശം 800-900 കിലോമീറ്റര്‍ അകലത്താണ് ആന്തമാന്‍. ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ ആദിവാസിജനതയുടെ വേരുകള്‍ മറ്റു രാജ്യങ്ങളിലേക്ക് നീണ്ടു പടര്‍ന്നു കിടക്കാനുളള കാരണം ഇന്തോനേഷ്യ, ബര്‍മ പ്രദേശങ്ങളുമായുളള ഈ സാമീപ്യം മാത്രമല്ല.
നൂറ് നൂറ്റമ്പത് ദശലക്ഷം സംവത്സരങ്ങള്‍ക്ക് മുന്‍പ് നെഗ്രായിസ് മുനമ്പിനെയും സുമാത്രയുടെ വടക്കേയറ്റമായ അച്ചിന്‍ ഹെഡ്ഡിനേയും ബന്ധിപ്പിക്കുന്ന നീണ്ട പര്‍വതനിര ഉണ്ടായിരുന്നിരുന്നത്രേ! ഭൂകമ്പങ്ങളും ഭൂഗര്‍ഭത്തിലെ നിരന്തര സമ്മര്‍ദ്ദങ്ങളും ഭൂപാളിയുടെ നീക്കവുമൊക്കെ കാരണം ഈ പര്‍വ്വതനിരകള്‍ സമുദ്രത്തിലേക്ക് താഴ്ന്നു. അവശേഷിച്ച ഉയര്‍ന്ന ഭൂതലങ്ങളാണ് അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളായി മാറിയതെന്നാണ് ഭൂശാസ്ത്രജ്ഞരുടെ നിഗമനം. ആദിജീവപരണാമകാലത്ത് ഇവിടെയും ജീവന്റെ ബിന്ദുക്കള്‍ തുടിച്ചിരിക്കാം. അവ പിന്നെ കടലിന്റെ അതിരുകളില്‍ വിലക്കപ്പെട്ട് ഇവിടെ ഇങ്ങനെ ഒറ്റപ്പെട്ട് ….
നഗ്നരാവുക എന്നതില്‍ നാണക്കേടു തോന്നാത്ത ജീവിതമാണവരുടേത്.ഒരു കാലത്ത് നക്കിവാരം എന്നും വിശേഷിപ്പിക്കപ്പെട്ട നാടാണിത്. നഗ്നരുടെ നാടെന്നര്‍ഥം. നക്കിവാരം പിന്നീട് നിക്കോബാറായി മാറി.വസ്ത്രം പരിഷ്കാരത്തിന്റെ ലക്ഷണമാണോ? വസ്ത്രം ധരിക്കാത്തവര്‍ അപരിഷ്കൃതരാണോ ?നേരിയ നൂല്‍ബന്ധം മാത്രമുളള മദാമ്മമാരും സായ്പുകളും നാട്ടു പരിഷ്കാരികളും കടല്‍പ്പുറത്തും വാഹനങ്ങളിലും യാത്ര ചെയ്യുന്നു. എന്നിട്ട് ആദിവാസികളുടെ വസ്ത്രമില്ലായ്മയെക്കുറിച്ച് പരിഹാസം! വസ്ത്രം ,ആഹാരം എല്ലാം സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതത് സാമൂഹികസന്ദര്‍ഭങ്ങളില്‍ വേണം അതു വിലയിരുത്തുവാന്‍. ഗാന്ധിജിക്ക് വസ്ത്രഭാരം കുറയ്കാനും അയ്യങ്കാളിക്ക് പുറംകോട്ടണിയാനും സാമൂഹികമായ യുക്തിയുളളതുപോലെ.
മനുഷ്യരെ തിന്നുന്ന കൂട്ടരാണ് ദ്വീപിലുളളതെന്ന വിശ്വാസം പണ്ടുണ്ടായിരുന്നു.എഡി രണ്ടാം ശതകത്തില്‍ ടോളമി ആന്‍ഡമാന്‍ നിക്കോബാറുകളെ നരഭോജികളുടെ ദ്വീപുകള്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്.ഈ ദ്വീപസമൂഹങ്ങളുമായി ചുറ്റിപ്പറ്റി പണ്ട് വളരെ ഭീതി നിറഞ്ഞു നില്‍ക്കാന്‍ കാരണമിതാണ്.ചൈനീസ് ബുദ്ധസന്യാസിയായ ഇത്സിങ്ങ് എഴുതിയ ഹിസ്റ്ററി ഓഫ് താങ് ഡിനാസ്റ്റി എന്ന ചൈനീസ് ഗ്രന്ഥത്തില്‍ ഈ ദ്വീപുകള്‍ രാക്ഷസരുടെ നാടാണെന്നു പറയുന്നു. ക്രൂരരും നായ്ക്കളുടെ പോലെ തലയും കണ്ണും പല്ലുമുള്ളവരും അന്യ വംശജരെ കൊന്നുതിന്നുന്നവരുമാണ് ദ്വീപുകാര്‍ എന്നാണ് മാര്‍ക്കോപോളോ ഈ നാട്ടുകാരെ വിശേഷിപ്പിച്ചത് .വിവരണങ്ങള്‍ പലപ്പോഴും അതിശയോക്തിപരമായി.തദ്ദേശീയര്‍ അധിനിവേശക്കാരെ ആക്രമിച്ചിട്ടുണ്ടാകാം. ലോകത്തില്‍ ഏതു രാജ്യക്കാരാണ് വംശക്കാരാണ് മറുവിഭാഗങ്ങളെ ആക്രമിക്കാതിരുന്നത്? ആന്തമാനിലുളളവര്‍ മാത്രം രോഷം പ്രകടിപ്പിച്ചാല്‍ അതു രാക്ഷസീയം!
ജറാവകള്‍ ഇന്നും ശിലായുഗ വാസികളാണ് .ശരീരരക്ഷയ്കാണ് അവര്‍ ഇലത്തോലോ ശംഖുപാവാടയോ അരപ്പട്ടയോ ധരിക്കുന്നത്. വയറു പൊതിഞ്ഞുളള മരച്ചീളുപട്ട മൃഗങ്ങളുടെയും മറ്റും ആക്രമണങ്ങളില്‍ നിന്നും രക്ഷപെടുന്നതിനും ആയുധങ്ങള്‍ തിരുകി വെക്കുന്നതിനുമാണ്. കല്‍ക്കറിക്കറുപ്പുനിറവും ചുരുണ്ടസ്പ്രിംഗ് മുടിയുമുളള ഇവര്‍ പ്രായോണ ഉയരക്കുറവുളളവരാണ്. വാഴയിലകൊണ്ടും കവുങ്ങിന്‍ നാരു കൊണ്ടും ഉണ്ടാക്കുന്ന ആഭരണങ്ങളും ധരിക്കാറുണ്ട്. കാട്ടു കനികളും പക്ഷിമൃഗാദികളും കടല്‍മത്സ്യവും തിന്നു ജീവിക്കുന്നു. പാത്രങ്ങളും നാളേക്കുളള കരുതലുകളും അവര്‍ക്കന്യം. കൃഷി ആരംഭിക്കാത്തത് അതിന്റെ അനിവാര്യതയുടെ സമ്മര്‍ദ്ദം അവരെ അലട്ടാത്തതു കൊണ്ടാണ്. ദ്വീപിലെ ഭൂമിശാസ്ത്രത്തില്‍ അപ്രസക്തമായതിനാല്‍ ചക്രങ്ങളുടെ കണ്ടുപിടുത്തവും ഉണ്ടായില്ല.അമ്പും വില്ലും കഴിഞ്ഞുളള സാങ്കേതികവിദ്യ വളര്‍ത്തിയെടുത്തില്ല. അവരുടെ ജീവിതത്തിന് ആവശ്യമായതെല്ലാം അവര്‍ക്കുളളപ്പോള്‍ പുതിയ കണ്ടെത്തലും പരിഷ്കാരവും എന്തിന്? അതിമോഹാസക്തി ബാധിക്കാത്തവരുടെ സാമൂഹികമാറ്റത്തെക്കുറിച്ചു നിരവധി ചിന്തകള്‍ ഉണര്‍ന്നു വലയം വെച്ചു..
ഞങ്ങളിപ്പോള്‍ യാത്ര ചെയ്യുന്ന ഈ കാനനപാതയ്ക്കും പറയാനേറെയുണ്ട്. 340 കിമി ദൈര്‍ഘ്യമുളള ട്രങ്ക് റോഡ് 1971 ല്‍ പണിയാരംഭിച്ച് തൊണ്ണൂറുകളില്‍ പൂര്‍ത്തിയായി. ഇത് ജറാവകളുടെ ശാന്തജീവിതത്തെ ബാധിച്ചു.ജറാവകളുടെ ആവാസമേഖലയിലൂടെ റോഡ് വെട്ടിയതോടെ ആ ജനവിഭാഗം പലവിധ കടന്നാക്രമണങ്ങള്‍ക്കു വിധേയരായി. പുറം നാടുകാര്‍ക്ക് അവര്‍ കൗതുകങ്ങളായി. 2003 ല്‍ സുപ്രീം കോടതി വിധിയുണ്ടായി റോഡ് അടച്ചുകെട്ടണം. ജാറവജനവിഭാഗത്തിന് പാന്‍മസാലയും മദ്യവും പിന്നെ അല്ലറ ചില്ലറ തെമ്മാടിത്തവും നല്‍കാന്‍ പരിഷ്കൃതലോകത്തെ അപരിഷ്കൃതര്‍ ശ്രമിച്ചതാണ് കോടതി ഇടപെടലിലേക്ക് വഴിതെളിച്ച സംഭവങ്ങളിലെന്ന്. വനനശീകരണം മറ്റൊരു കാരണമായി.പ്രകൃതിചൂഷണം ദ്വീപിനെ ഇല്ലാതാക്കുമെന്നു കോടതി നിരീക്ഷിച്ചു.
ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശയുടെ കാര്യത്തില്‍ കേരളത്തിലെ ഒരു വിഭാഗം പ്രതികരിച്ചതുപോലയാണ് ഇവിടെയും സംഭവിച്ചത്. കോടതിവിധിയോട് പ്രതിഷേധിച്ച് സംയുക്തബന്ദ്. കടല്‍ത്തീരമണല്‍ വാരല്‍ നിരോധിക്കുക, തദ്ദേശീയരുടെ ആവശ്യത്തിനൊഴികെയുളള മരം മുറി അവസാനിപ്പിക്കുകയും മെയിന്‍ ലാന്‍ഡിലേക്കുളള തടി കയറ്റുമതി അവസാനിപ്പിക്കുകയും ചെയ്യുക, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഏകവിളത്തോട്ടങ്ങള്‍ ( എണ്ണപ്പന,റബ്ബര്‍,തേക്ക് ) നിറുത്തലാക്കുക,കുടിയേറ്റം അവസാനിപ്പിക്കുക,കുടിയേറ്റ ഭൂമി തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു വിധിയിലുളള മറ്റു കാര്യങ്ങള്‍.
കേരളത്തിലെ കുടിയേറ്റ കയ്യേറ്റക്കാരുടെ താല്പര്യവും വനസംരക്ഷണവും ആദിവാസി താല്പര്യവും തമ്മില്‍ പൊരുത്തപ്പെടാത്തതുപോലെയാണ് ഇവിടെയും.
പക്ഷേ കോടതിവിധി മൂലം ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു. ആദിവാസി സംരക്ഷണത്തിനു കൂടുതല്‍ പരിഗണന കിട്ടി. തടി കയറ്റുമതിയും മണല്‍ വാരലും നിയന്ത്രിക്കപ്പെട്ടു.
ഈ ബോര്‍ഡുകള്‍ കണ്ടോ. ഇത്തരം നടപടികള്‍ സര്‌ക്കാര്‍ ഭാഗത്തു നിന്നുമുളള ജാഗ്രതെയെയാണ് വെളിവാക്കുന്നത്. പോകുന്ന വഴിക്ക് പോലീസുകാരന്‍ തോക്കുമായി നില്‍ക്കുന്നു. അവിടെ അടുത്തായി ഒരു സംഘം ജറാവകള്‍ താവളമൊരുക്കിയിട്ടുണ്ട്. അതു കാണാന്‍ വാഹനങ്ങളിലെ സഞ്ചാരികള്‍ ഇറങ്ങാതിരിക്കാനാണ് ഈ തോക്കുധാരി. പോലീസുകാരെ ജറാവകള്‍ ശല്യപ്പെടുത്താറില്ലത്രേ!
ചുണ്ണാമ്പു ഗുഹ കണ്ടിറങ്ങിയ ഞങ്ങളോട് മുരുകന്‍ മഡ് വോള്‍ക്കാനോ കാണാന്‍ പോകാമെന്നു പറഞ്ഞു. എന്താ ഇതിന്റെ മലയാളം. ചെളിയഗ്നി പര്‍വതമെന്നാണോ? ചെന്നു കാണും വരെ ആകാംക്ഷയായിരുന്നു. അഗ്നിപര്‍വതം സജീവമാകാന്‍ തുടങ്ങിയാല്‍..! കരുതല്‍ നിര്‍ദ്ദേശങ്ങളുളള ബോര്‍ഡുകള്‍ കണ്ടു. കാര്‍ ഒതുക്കിയിട്ട് ചെറിയ കുന്നു കയറി. അവിടെ അതാ വേലി കെട്ടിത്തിരിച്ചിരിക്കുന്നു ! ത്രിവിസാര്‍ ബോര്‍ഡു ചൂണ്ടി പഠിപ്പിക്കാന്‍ തുടങ്ങി.അദ്ദേഹത്തിന്റെ പരിജ്ഞാനം യാത്രികരെ ആകര്‍ഷിച്ചു.
ചെളിയും ഗ്യാസും പുറന്തളളുന്ന ഇത്തരം അഗ്നിരഹിത അഗ്നിപര്‍വതം മാത്രമല്ല ആന്തമാനിലുളളത്. നാര്‍കോണ്ടവും ബാരണും ദ്വീപുകളുടെ അതേ പേരുകളിലറിയപ്പെടുന്ന അഗ്നിപര്‍വ്വതങ്ങളാണ്. 1991 ഏപ്രില്‍ മാസം ബാരണ്‍ തനിസ്വരൂപം കാട്ടി. പിന്നെ ഉറക്കമായി. നാര്‍ക്കോണ്ടവും കുംഭകര്‍ണസേവയിലാണ് .ഉറങ്ങുന്നവരെ ശല്യപ്പെടുത്തരുതല്ലോ. പേഴ്സിന്റെ കനവും യാത്രാദിനങ്ങളുടെ കുറവും ആ പര്‍വതദ്വീപിലേക്കുളള യാത്രയുടെ ചിന്തയെക്കൂടി വിലക്കി.
കാടും മലയും താഴ്വരകളും മലയിടുക്കുകളും കടലും കടലിടുക്കുകളും അഴിമുഖങ്ങളും തുറമുഖങ്ങളും തീരങ്ങളും നിറഞ്ഞ അന്തമാന്‍ ദ്വീപസമൂഹത്തെ പരിചയപ്പെടാന്‍ ഇന്നത്തെ യാത്ര മാത്രം മതിയാവില്ല.വനങ്ങളും മനോഹരതീരങ്ങളും കാത്തു നില്‍ക്കുന്നു.(തുടരും)
പഠന യാത്രാവിവരണം വായിക്കുന്നതും ചരിത്രപഠനം തന്നെ.ആന്തമാനിനെ ക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഈ വായന പ്രചോദനമേകി.ക്ലാസ് മുറിയിലെ ചരിത്രപഠനം ഇപ്പോഴും വിരസം തന്നെ.വേറിട്ട വഴികള്‍ ആര് വെട്ടും???
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteകാഴ്ചകളും ചരിത്രവും കൂട്ടിയിണക്കി വിവരിച്ചത് മനോഹരമായി .വിജ്ഞാനപ്രദവും .
ReplyDeleteneranubhavathinu nerkazhakal saakshi...enjoyed much..krv
ReplyDeleteInformative and interesting article with a scientific approach.
ReplyDelete