ഇന്ന് നരവംശശാസ്ത്രപരമായും ഭൂവിജ്ഞാനീയപരമായും പ്രാധാന്യമുളള സ്ഥലങ്ങളിലേക്കാണ് ഞങ്ങളുടെ പഠനയാത്ര.
ആന്തമാനിലെ
യഥാര്‍ഥ ജനതയുടെ ആവാസമേഖലയില്‍
കൂടിയാണ് സഞ്ചാരം.
ശിലായുഗജീവിതം
നയിക്കുന്നവര്‍.വേട്ടയാടി ജീവിക്കുന്നവര്‍. പ്രകൃതിയുടെ ഭാഗമായി കഴിയുന്നവര്‍. യാത്രക്കിടയില്‍
ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ അവരെ
കാണുവാന്‍ പറ്റും.കാടിനകത്തു
നിന്നും അവര്‍ ഇറങ്ങി വരണം.
ഉമിനീരു
മുക്കിയ അവരുടെ അമ്പിനു കൊടും
വിഷമാണത്രേ!
അതുയോഗിച്ച്
മനുഷ്യരെ കൊന്നു കളയും
എന്നാണ് ഉദ്യോഗസ്ഥനായ മണികണ്ഠന്
പറയുന്നത്.ആരാണ്
മനുഷ്യര്‍ ?ഉപ്പുകൂട്ടാത്തതിനാല്
അവരുടെ ഉമിനീരിനും വിഷം!
അവരെ രാക്ഷസരായി
മുദ്രകുത്തുന്നതിനായി ഇതൊക്കെ
കെട്ടിച്ചമച്ചതാണെന്നു തോന്നി.
ആന്ത്രോപ്പോളജി
മ്യൂസിയത്തില്‍ നല്ല
വിവരണമാണുളളത്. ആന്തമാനില്‍
കുടിയേറി
പാര്‍ത്തവര്‍ക്കാണ്
ഇകഴ്ത്തിപ്പറയാന്‍ വ്യഗ്രത
എന്നു തോന്നുന്നു.
വനാതിര്‍ത്തിയില്‍ (ജിര്കാടാംഗില് )വാഹനങ്ങള്‍ കാത്തു കിടക്കുന്നു. രാവിലെ ആറുമണിക്കു മുമ്പുളള ദൃശ്യം

"നാലുമണിക്കു
ഞാന്‍ വരും എല്ലാവരും
റെഡിയിയിരക്കണം.
ആറുമണിക്കാണ്
വണ്ടി കടത്തി വിടുക.
പാസെടുക്കണം.
കാട്ടില്‍
കൂടി കോണ്‍വോയ് ആയേ പോകാന്‍
പറ്റൂ.കടുത്ത
നിയന്ത്രണമുണ്ട്.”
എന്നൊക്കെ
പറഞ്ഞ് മുരുകന് ഇന്നലെ
ഉറക്കത്തിനു പാരവെച്ചിട്ടാണ്
പോയത്. മൂന്നു
മണിക്ക് അലാറം വെച്ചു.
ഒരു
മണിയായപ്പോള്‍ ഉണര്‍ന്നു
അലാറമടിക്കാന്‍ സമയമായോ
എന്നു നോക്കി.
ഇല്ല.
വീണ്ടും
ഉണര്‍ന്നപ്പോള്‍ രണ്ടുമണി!
ചുരുക്കിപ്പറഞ്ഞാല്‍
മൂന്നുമണിവരെ ഉറക്കം മുറുകിയില്ല.
നാലുമണിക്ക്
എല്ലാവരും റെഡിയായി. കുറെയേറെ സമയം
കഴിഞ്ഞപ്പോള്‍ ഉലകം ചുറ്റി
മുരുകന് പ്രത്യക്ഷപ്പെട്ടു.
എത്ര
സുന്ദരമായി മനുഷ്യര്‍ക്കു
ചിരിക്കാനാകുന്നു.
മുരുകന്
എല്ലാവരേയും സ്വാഗതം ചെയ്തു.
കാര്‍
നീങ്ങി.
ബാരാടാംഗ് ദ്വീപിലെ നിലമ്പൂര്‍
പഞ്ചായത്തിലേക്കാണ് പോകേണ്ടത്
.അവിടെയാണ്
ആന്തമാനിലെ പ്രസിദ്ധമായ
ചുണ്ണാമ്പുകല്ലുഗുഹ.
മലബാര്‍
കലാപത്തില്‍ പങ്കെടുത്തവരെ
നാടുകടത്തി ആന്തമാനിലിട്ടപ്പോര്
മലബാറുകാര്‍ സ്ഥലപ്പേരും
നാടുകടത്തി.
അങ്ങനെ
നിലമ്പൂരും വണ്ടൂരുമെല്ലാം
ആന്തമാനിലെ സ്ഥലങ്ങളുമായി.
നിലമ്പൂര്‍
ജട്ടിയില്‍ നല്ല തിരക്ക്.
ഞങ്ങള്‍
വാഹനത്തില്‍ നിന്നിറങ്ങി.
ദുരെ നിന്നും
ജങ്കാര്‍ വരുന്നു.
അതില്‍
വാഹനങ്ങളും ആളുകളും കയറി
.നല്ല
തിരക്ക്.
അരമണിക്കൂര്‍
യാത്ര.ആന്തമാന്‍
കടലിടുക്കാണെന്നു തോന്നുന്നു.
മീനുകള്‍
പുളച്ചു ചാടുന്നു.
ഇരുകരകളിലും
കണ്ടല്‍ക്കാടുകളുടെ ഒന്നാം
നിര ജലക്കണ്ണാടിയില്‍ മുഖം
നോക്കി നിന്നു.
പിന്നില്‍
നിത്യഹരിത വനപ്പച്ചത്തട്ടുകള്.
നീലാകാശത്തോളം
തലയുയര്‍ത്തി നില്ക്കുന്ന
വലിയ ശാഖാവൃക്ഷങ്ങളില്
ഹരിതതോരണം കെട്ടിയ വളളികള്‍.
ക്യാമറ
വിശ്രമിച്ചില്ല.