വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Saturday, March 26, 2011

കടല്‍ മറീനയിലെ മണലില്‍ എഴുതിയ കഥ .

മറീന കടല്‍പ്പുറം .എല്ലാവരും തിരക്കിലാണ്.
ഞാന്‍ കടല്‍ കണ്ടില്ല.കടല്‍ എഴുതിയ കഥ വായിക്കാനായി മണല്പ്പരപ്പിലൂടെ നടന്നു. അജ്ഞാതമായ മുദ്രകളില്‍ അതു തെളിഞ്ഞു വന്നു.
വരൂ ....


നമ്മോടൊപ്പം അദൃശ്യമായ അനുഗ്രഹം വരും
സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ കാല്പാടുകള്‍ പിന്തുടരുന്ന കുഞ്ഞു ചുവടുകള്‍ കാണാം.
ചിലപ്പോള്‍ അവയുടെ ചിറകടികള്‍ ഹൃദയത്തില്‍ കേള്‍ക്കാം.
കടല്‍ക്കരയില്‍ ഒറ്റയ്ക്കല്ലെങ്കില്‍ നിശ്ചയം.
മനസ്സില്‍ ആരെങ്കിലും തോണി ഇറക്കുന്നുന്ടെങ്കിലും അവര്‍ വരും

കടല്‍ പറവകള്‍ മാലാഖമാര്‍.
പ്രണയികള്‍ക്ക് മംഗളം ചോരിഞ്ഞടുത്തെത്തും സ്നേഹതീരങ്ങളില്‍.
സ്വര്‍ഗ്ഗ ലിപികളില്‍ മണലില്‍ എഴുതിയ ആശംസകള്‍


ഇതുപോലെ
തിര തീരത്തിലേക്ക് മനസ്സ് ചേര്‍ത്ത് ചേര്‍ത്ത് വെക്കും വീണ്ടും വീണ്ടുംനമ്മുടെ ചുവടുകളില്‍ കയറി തേവുന്ന ആര്‍ദ്ര സ്നേഹം.
ഹൃദയം ഹൃദയത്തിലേക്ക് ..
തീരാത്ത തിര പ്രവാഹം

തുഴഞ്ഞ ഓര്‍മ്മകള്‍.
കയങ്ങളില്‍
കരുത്തു പരസ്പരം പകര്‍ന യാത്രകള്‍.

കയറ്റി വെച്ചാലും അയവിറക്കുന്നുണ്ട് കടല്‍മോഹങ്ങള്‍.

എത്രയോ തവണ പകലുകള്‍ ചുമലില്‍ ചാരി നടന്ന പാദങ്ങള്‍ എഴുതിയ പാഠങ്ങള്‍ ..
ഒരിക്കല്‍ ഒറ്റയ്കിവിടെ എല്ലാ ദൂരങ്ങളും ഓര്‍ത്തു പേരറിയാത്ത കാല്പാടുകളുടെ തടവില്‍
പൂമുല്ല മുടിയില്‍ ചൂടിയഴകു പൂത്ത കിനാവുകള്‍ കോര്‍ത്ത ഇന്നലെ ..
ഇന്ന് ഇങ്ങനെ..ഇവിടെ.. എങ്കിലും.
മരീന ഏപ്പോഴും മണലില്‍ പ്രണയമെഴുതിക്കൊണ്ടിരിക്കും.ചരിത്രത്തില്‍ വിലാപകാവ്യങ്ങള്‍ തുടരുകയും..

4 comments:

 1. ഇന്ന് തിരിച്ചെത്തിയതേയുള്ളു ആദ്യത്തെ ചെന്നൈ യാത്ര കഴിഞ്ഞ്.. രണ്ടുദിവസത്തെ സെമിനാര്‍ .. മറീന കാമ്പസില്‍ ..(യൂണിവേഴ്സിറ്റി)

  മൂന്നുതവണ പോയി മറീനബീച്ചില്‍ .. ഒരിക്കല്‍ പോലും മതിയായി എന്നു തോന്നി മടങ്ങിയില്ല.. ഇനിയും വരണം... എന്ന്? അറിയില്ല..

  ആരെയായിരുന്നു വേദനയോടെയും സന്തോഷത്തോടെയും അപ്പോള്‍ ഓര്‍ത്തിരുന്നത്...?

  ReplyDelete
 2. അവിടെ ആള്‍ക്കൂട്ടത്തിലെ തിരകളില്‍ മൈലാഞ്ചി വന്നതും പോയതും ഞാന്‍ കണ്ടില്ലല്ലോ,
  കണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു..ആരെയാണ് ഒര്ത്തതെന്നു
  കാണാഞ്ഞത് ഭാഗ്യം.
  യൂണിവേഴ്സിറ്റിയും ഒരു കടല്‍ തന്നെ.

  ReplyDelete
 3. ഏറെ ഹൃദ്യമായിരിക്കുന്നു ഈ ചിത്രങ്ങളും കുറിപ്പുകളും.
  ചിതറിക്കിടക്കുന്ന ഒര്‍മകളില്‍നിന്ന് ഒരു തിരമാല വന്ന് കാല്‍പാദങ്ങള്‍ക്കു കീഴിലെ മണലെടുക്കുന്നു.

  ReplyDelete
 4. നന്നായിട്ടുണ്ട് കേട്ടോ...ചിത്രങ്ങളും കുറിപ്പുകളും.

  ReplyDelete