വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Monday, October 31, 2011

ഗംഗയുടെ മനസ്സില്‍ നോവുണ്ട്

എനിക്ക് ഗംഗ ഒരാഗ്രഹം ആയിരുന്നു. കുട്ടിക്കാലം മുതല്‍ കേട്ട ഗംഗ. അപദാനങ്ങളില്‍ അത് നിറഞ്ഞൊഴുകി
   പാടലീപുത്രത്തില്‍ ഇറങ്ങുമ്പോള്‍ കണ്ടു വിശാലമായ ജലപ്പരപ്പ്. പാട്നയിലെ പ്രഭാതത്തില്‍ ഗംഗ പ്രലോഭിപ്പിച്ചു എന്നെയും..

 അപരിചിത  വഴികളിലൂടെ ഓട്ടോ റിക്ഷ നീങ്ങി. ചൂട് തുടങ്ങുന്നേയുള്ളൂ..കലക്ടരെറ്റ് ഘട്ട്  അവിടെ  ഇറങ്ങി .വരവേല്‍ക്കാന്‍ മഞ്ഞപൂക്കള്‍ .പ്രാര്‍ഥനയുടെ ഏകാഗ്രതയില്‍ ചിലര്‍ സ്വയം മറന്നു നില്‍ക്കുന്നത് കണ്ടു. ഞാന്‍ ചുവടുകള്‍ വച്ചു..
 
---- തിരക്കുണ്ട്‌. ആളുകള്‍ ഗംഗയില്‍ പാപങ്ങള്‍ കഴുകി കളയുകയാണോ..  എന്തോ ആരുടേയും മുഖത്ത് പാപ ബോധം കണ്ടില്ല.. എങ്കിലും ഒരു സ്നാനം നല്ലതാണ്.നദികള്‍ നല്‍കുന്ന സ്നേഹം ..അതിന്റെ ആഴവും പരിശുദ്ധിയും കണ്ണടച്ച്  മുങ്ങുമ്പോള്‍ മാത്രമുള്ള അനുഭവം.

ഒരാള്‍ കുടയും ചൂടി ഇരിക്കുന്നു.പുഴയില്‍ കുളിക്കാന്‍ വരുന്നോരെന്തിനാ കുട കൊണ്ട്  വരുന്നത്?. എനിക്ക് മനസ്സിലായില്ല .ഒരു പക്ഷെ അയാള്‍ പകലന്തിയോളം ഈ കടവില്‍ കാണും..പൂജാ ദ്രവ്യങ്ങലോ മറ്റോ വിറ്റു പോറ്റാനായിരിക്കും ..
--അടുത്ത് ചെന്നപ്പോഴാണ് കാര്യങ്ങള്‍ തെളിഞ്ഞു വന്നത്..അല്ലെങ്കിലും അടുക്കാതെ അറിയാന്‍ പറ്റില്ലല്ലോ
ആണും പെണ്ണും എല്ലാം ഉണ്ട് .അവര്‍ പിതൃക്കളെ ,കര്‍മ ബന്ധങ്ങളെ, ജന്മപാപങ്ങളെ, നേര്‍ന വാക്കുകളെ ഓര്‍മയില്‍ കൊണ്ട് വന്നു പൂക്കള്‍ ചേര്‍ത്ത് ഗംഗയ്ക്ക് നിവേദിക്കുകയാണ്.
ഗംഗാ സ്നാന്ത്തിന്റെ മറ്റൊരു മുഖം..
വെള്ളത്തില്‍ കൂപ്പുകുത്തിയതാരാ  ?
ഒരു കുട്ടി അവന്റെ ഉന്മേഷം ആ കുതിപ്പില്‍ കാണാം ..ഞാന്‍ ക്ലിക്ക് ചെയ്തു.
എന്റെ സാന്നിധ്യം അവര്‍ പരിഗണിച്ചില്ല. അല്ലെങ്കില്‍ അവര്‍ അറിയാതെ ഞാന്‍ അതെല്ലാം ഒപ്പിയെടുത്തു..ഒരു പെണ്‍കുട്ടി കാരണം മറിഞ്ഞു നദിയിലേക്ക് ..കുട്ടികളുടെ ഗംഗ എനിക്ക് മുമ്പില്‍ വിശാല മനസ്സോടെ ..
അടുത്ത ചാട്ടം അതിന്റെ സൌന്ദര്യത്തില്‍ മികച്ചു നിന്ന്. ഈ വ്യത്യസ്തത കൊണ്ടാകും മാതൃ സവിശേഷമായ ഭാവത്തോടെ  ഈ കുസൃതി ക്കുരുന്നുകളെ ഗംഗ ലാളില്‍ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും..
ശൂന്യതയുടെ   ആഴത്തില്‍ ഈ കുട്ടികള്‍ നീന്തിക്കയറുമോ ? 
--പൂജയുടെ ഒരു ചിത്രം ഞാന്‍ എടുത്തു. ഒരു ബിഹാരി തിരിഞ്ഞു നോക്കി .ആരെടാ ഇവന്‍ എന്ന ഭാവത്തില്‍.. 

ഈ വാര്‍ദ്ധക്യം കൊളുത്തിപ്പിടിച്ചു..ആ മുഖം കണ്ടോ..ജാഗ്രതയോടെ കെട്ടഴിച്ചു ഒരുക്കം തുടങ്ങുകയാണ്.. വൈവിധ്യമുള്ള ഇത്തരം കാഴ്ചകള്‍ ഏതു കടവിലും കാണില്ല. ..ഇനി മടങ്ങണം. ഗംഗയില്‍ ഇറങ്ങി നിന്ന്. കാലുകളിലേക്ക് തണുപ്പ് ചുറ്റി ഒഴുകി.
തിരിച്ചു നടക്കുമ്പോള്‍ തിരിഞ്ഞു നോക്കുന്നത് നമ്മുടെ പ്രകൃതം ആകാം..ഇനി ഇവിടെ വരില്ലല്ലോ ..ഒരു അവസാന കാഴ്ച. ഗംഗയിലെക്കുള്ള പടവുകളില്‍ എന്റെ കാലപാടും ഉണ്ട്..
വെളിയില്‍ അമ്മമാര്‍ .. ഇതിലാരാന് ഗംഗാ മാതാവ് . എനിക്ക് സംശയം. ഒഴുകിപ്പോയ ജീവിതത്തില്‍ കുത്തൊഴുക്കില്‍ അനാഥമായ തീരങ്ങളില്‍ അടിഞ്ഞു കൂടിയ മാതൃത്വം.
സന്ദര്‍ശകര്‍ നല്‍കുന്ന ദയയുടെ ഒരു പിടി അന്നം. അല്ലെങ്കില്‍ ഒരു തുട്ട്..അതി രാവിലെ മുതല്‍ അമ്മമാര്‍ കാത്തിരിക്കുകയാണ് മരിച്ചു പോയ മക്കള്‍ വരും .പിതൃക്കളെ .പരമ്പരകളെ തൃപ്തിപ്പെടുത്താന്‍. അതിന്റെ ഉച്ചിഷ്ടം മോഹിച്ചു നിരന്നിരിക്കുന്നു ഗംഗ ..

അമ്മമാര്‍ പിതൃക്കളെയും  പാരേതാല്‍മാക്കളെയും  ശപിച്ചോ അനുഗ്രഹിച്ചോ അന്നം തേടുന്നു?
പുണ്യനദിയുടെ  തേങ്ങല്‍ .അത്  ഓരോ വീട്ടിലും സൂക്ഷിക്കണം. ഗംഗാജലത്തിന് മലിനമാക്കപ്പെട്ട മക്കളുടെ മനസ്സുകളില്‍ ഒഴുകുന്ന നീതി ബോധമില്ലാത്ത ചാലുകളുടെ ചേരുവ കൂടി ഉണ്ട്. ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട അഞ്ചു നദികളില്‍ ഒന്ന് ഗംഗയാണത്രെ ..
കാഴ്ച്ചയുടെ നനവിലൂടെ വീണ്ടും ദൂരെ ഗംഗ.
ഗംഗാ സ്നാനം -പാപമില്ലാത്ത നീരൊഴുക്കില്‍ പാപികളുടെ ഏറ്റു പറച്ചില്‍ ...ഞാന്‍ ഓര്‍ത്തു ...

 അമ്മമാര്‍ക്ക്  ഭിക്ഷയാണ്‌ ഗംഗ
ഗംഗാ ദേവി- ഇത്രയും ജലം- അതിന്റെ പൊരുള്‍ ഇതാവും ..
1 comment:

  1. ഒരുപാട് സിനിമകളി ല്‍.സാഹിത്യ കൃതികളില്‍ ഒക്കെ .ഗംഗ വിഷയം ....ഇവിടെ ഫോട്ടോ ഫിനിഷ് ജീവിതങ്ങള്‍ക്ക് കൈ കൊടുക്കുന്ന ഗംഗ ...അപാരമായ ദൃശ്യ വിസ്മയം ..എല്ലാ പാപങ്ങളും ഗംഗയില്‍ കറുക്കുമ്പോള്‍ ........അവളുടെ മുഖം വികൃതം ആകുന്നില്ലെങ്കിലെ അത്ഭുതമുള്ളൂ !എങ്കിലും ...ജലം അതിനെ വഹിക്കുന്ന എല്ലാറ്റിനെയും അത് തന്നെയായി ഉള്‍ക്കൊള്ളുന്നു ...തിരു ജടയില്‍ ഭദ്രം ആണെന്നതിനാല്‍ പുണ്യ പാപങ്ങളെക്കുറിച്ചു അവള്‍ വേവലാതി പ്പെടുന്നുമുണ്ടാവില്ല.

    ReplyDelete