വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Sunday, October 2, 2011

നളന്ദയിലെ ഒരു പകല്‍

അറ്റ് പോയ വേരുകള്‍ പോലെ ആലംബം നഷ്ടപെട്ട തകര്‍ന്ന കെട്ടിട സമുച്ചയങ്ങളില്‍  അസംഖ്യം  സ്തൂപങ്ങളുടെ ചുവടുഭാഗം...
താങ്ങി നിറുത്തിയ വിജ്ഞാന വിതാനങ്ങള്‍ ഓര്‍മയില്‍ ..

അടുത്ത് നില്‍ക്കുമ്പോള്‍ നളന്ദയുടെ പുരാതന പ്രൌഡി കാറ്റില്‍ ഇപ്പോഴും വിശ്വ വീക്ഷണം പ്രസരിപ്പിക്കുന്ന അനുഭവം.

ചരിത്രത്തിന്റെ   ഇടനാഴികളില്‍ എന്നോ തുര്‍ക്കികള്‍ തകര്‍ത്ത ഈ വിശ്വ വിഖ്യാത വിദ്യാകേന്ദ്രം ...
പാതി നിഴല്‍ വീണ പാതയില്‍ ഞാന്‍ ചുവടുകള്‍ വെക്കുമ്പോള്‍ അഗ്നിയില്‍ വെന്തു പോയ ഭിക്ഷുക്കളുടെ നിലവിളി നൂറ്റാണ്ടുകള്‍ക്കു അപ്പുറത്ത് നിന്നും കാതുകളില്‍ മുഴങ്ങി
അസംഖ്യം ഗ്രന്ഥ കെട്ടുകള്‍ കരിഞ്ഞുരുകുന്ന മണം
..
അധിനിവേശങ്ങള്‍ അവശേഷിപ്പിക്കുന്നത് പൊട്ടി ഒഴുകുന്ന വിലാപങ്ങളുടെ മഹാനദി ..
ചുവന്ന ഇഷ്ടികകള്‍ ..ഇത്  സജീവമായിരുന്നു. അതിരുകള്‍ കടന്നു അറിവ് തേടി എത്തിയ പഠിതാക്കള്‍
വഴിയിലെ ഈ നനവ്‌.. ചരിത്രത്തിന്റെ  കണ്ണുനീരാകാം ..
പതിനായിരത്തോളം വിദ്യാര്‍ഥികള്‍ ..രണ്ടായിരം അധ്യാപകര്‍  അവരെ ഒരേ സമയം ഉള്‍കൊണ്ട നളന്ദ..
മുറികളും വാതിലുകളും പടവുകളും ..
പുരാതനമായ വാസ്തുവിദ്യ. ഇടഭിത്തിയുടെ ഘനം..


കുറച്ചു കൂടി അടുത്ത് നോക്കുക..കല്ലുകളും കട്ടകളും പാകിയത്‌ ..ഉള്ളില്‍ തണുപ്പുള്ള മുറികള്‍ ..വായു സഞ്ചാരവും കിട്ടിയിരുന്നത്രേ..
നോക്കൂ അവിടെ പിന്നീടെന്നോ കൂട്ടിചേര്‍ത്തപോലെ കണ്ടോ ഇഷ്ടികകള്‍ അടുക്കിയിരിക്കുന്നത്..മൂന്നു തവണ തകര്‍ക്കാനുള്ള ശ്രമം നടന്നു രണ്ടു തവണ പുനര്നിര്മാനവും..

അവിടെ ചിതറിപ്പോയ പോലെ ബന്ധങ്ങള്‍ വേറിട്ട കെട്ടിട ഭാഗങ്ങള്‍ ..അംഗ ഭംഗം വന്നവ എങ്കിലും കാണാം അവയുടെ അവശേഷിക്കുന്ന അംശങ്ങളില്‍ നിര്‍മിതിയുടെ ചൈതന്യം.
ഓരോ കെട്ടിടവും കലാകാരന്മാരുടെ സൂക്ഷ്മധ്യാന സവിശേഷമായ  സമര്പണം .
ചുട്ടെടുത്ത   ഫലകങ്ങളില്‍   കൊത്തിവെച്ചതിലോക്കെ കാലം കരവിരുത്  ചേര്‍ത്തതോ.. വകതിരിവില്ലാത്ത സന്ദര്‍ശകര്‍ കൈവേച്ചതോ..ആക്രമണത്തിന്റെ ആഘാതത്തില്‍ മുഖം നെഷ്ടപ്പെട്ടതോ..
എല്ലാ ദിക്കുകള്‍ക്കും ദര്‍ശനംനല്കി ഒരു സ്തൂപം ..ബുദ്ധവിഗ്രഹത്ത്തിനു ഇടമൊരുക്കി അങ്ങനെ..ഇഷ്ടികകളുടെ ഓരോ അട്ടിയും ഞാന്‍ നിരീക്ഷിച്ചു..പുറത്തേക്ക് തള്ളിയും അകത്തേക്ക് ഒതുക്കിയും 
ഇടയകലം തോന്നിപ്പിച്ചും കോണുകളുടെ സൌന്ദര്യം ചേര്‍ത്തും വിവിധ രൂപങ്ങളുടെ അനുയോജ്യസന്നിവേശവും...

പതിനാലു ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന നളന്ദ. ഞാന്‍ വിശാലമായ പ്രദേശം കൌതുകത്തോടെ നോക്കി  മരത്തണലില്‍  ഗാര്‍ഡുകള്‍ ഉണ്ട്.ചില പ്രദേശങ്ങള്‍ സംര്‍ക്ഷിതം.വിലക്കപ്പെട്ട അവിടങ്ങളിലേക്ക് പോകാനോ ഫോട്ടോ എടുക്കാനോ പാടില്ല
"കേരളത്തില്‍ നിന്നും വരികയാണ് ..ഇനി മറ്റൊരവസരം ഇല്ല .. പ്ലീസ് "
അതൊന്നും അവരുടെ കര്തവ്യ ബോധത്തെ സ്വാധീനിച്ചില്ല
ശരിയാണ് ഞാന്‍ അങ്ങനെ ചോദിച്ചു കൂടായിരുന്നു .സംരക്ഷണം   അതില്‍ അയവ് പാടില്ല.
പലയിടത്തും പല കാലങ്ങളിലെ കട്ടകള്‍ കൊണ്ട് കെട്ടി ഉയര്‍ത്തിയ ചുമരുകള്‍ ..അത് പിടിച്ചു നില്‍ക്കുകയാണ്. മനസ്സിലും കാലത്തിലും.അധിനിവേശത്തെ കുറിച്ച് ഇങ്ങനെ ഓര്‍ത്തു...ഉള്ളിലെ വെളിച്ചം നഷ്ടപ്പെടുമ്പോഴാണ്  പുറത്തെ വെളിച്ചവും ഊതിക്കെടുത്തുക. 
 

ഒരു കിണര്‍ ..അതിനു അരുതെന്ന് വിലക്കുന്ന മേല്മൂടി. ഇപ്പോള്‍ഒരു ബുദ്ധ ഭിക്ഷുവിന്‌ മുമ്പിലും ആ അമൃതജലം  കനിയുന്നില്ല.
വിജ്ഞാനത്തിന്റെ ഉറവകള്‍ എവിടെ? ഞാന്‍ ആഴത്തിലേക്ക് കാഴ്ച്ചയിറക്കി....ഇരുളിന്റെ മേല്‍ ചെടികള്‍ വളര്‍ന്നു മുഖം പൊത്തി ആ കിണര്‍ ഊമയായി. അതിന്റെ വശങ്ങള്‍ ..വിശാലമായ സംവാദ വേദിയിലെ സ്ഥാനം..വല്ലാത്ത നിരാശ എന്നെ പൊതിഞ്ഞു..

കിണര്‍ വീണ്ടും വിളിച്ചുവോ ..പിന്തിരിഞ്ഞു നോക്കി.അതെ കാഴ്ച ദയനീയം മഹാസര്‍വകലാശാലയുടെ   പായല്‍ പിടിച്ച   അസ്ഥികൂടങ്ങള്‍
ഇതാ ഒരു ആരാധനാമുറി. ഇതുപോലെ ഇനിയുമുണ്ട്. പഠിതാക്കളും ഗുരുക്കളും മനസ്സിലേക്ക് ശാന്തി മന്ത്രം തേവി തണുത്ത നിമിഷങ്ങള്‍
 

മുറിച്ചു വെച്ച പാദങ്ങള്‍ പോലെ കുറെ അവശിഷ്ടങ്ങള്‍ .. തൂണുകളുടെ ചുവടുകള്‍ കണ്ടാല്‍ അറിയാം മന്ദിരത്തിന്റെ ഗാംഭീര്യം..
മടങ്ങാം..ഉള്ളു മന്ത്രിച്ചു..വീതിയുള്ള ഭിത്തിയുടെ മേല്‍ കാലുകള്‍ വെച്ചപ്പോള്‍ ഇനിയും മരിക്കാത്ത ഇളം ചൂട്.. അറിവിന്റെ അഗ്നി അവശേഷിപ്പിച്ചതാവും..ഒരു അദ്ധ്യാപകനിലേക്ക് അത് പകരുന്ന പോലെ..
ഗയയില്‍ കണ്ട കാഴ്ചകള്‍ ഓര്‍ത്തു..ഗയയില്‍ നിന്നും മടങ്ങുന്ന വഴിക്കാഴ്ച്ചകളും ലോകത്തിനു വെളിച്ചം പകര്‍ന്ന നാട്ടിലെ കുട്ടികള്‍ ഇപ്പോഴും ഇരുട്ടിലാണല്ലോ 
അടുത്ത് ചരിത്ര മ്യൂസിയം ..അവിടേക്ക് നടക്കുമ്പോള്‍ ഒരു വലിയ മണി
 വിജനതയില്‍ നഷ്ടപ്പെട്ട ശബ്ദത്തിന്റെ ഓര്‍മ്മകള്‍ കുടിച്ചു അത് അവിടെ

5 comments:

 1. നളന്ദ സര്‍വകലാശാലയെ കുറിച്ച് പഠിക്കാന്‍ ദ്വിതീയ വിവര സ്രോതസ്സ് എന്ന നിലയില്‍ ഉപയോഗിക്കാന്‍ ഈ പോസ്റ്റ്‌ സഹായകം.കുട്ടികള്‍ക്ക് അന്നത്തെ കല ,തച്ചുശാസ്ത്രം ,നിര്‍മാണ രീതി ........മുതലായവ വിശകലനം ചെയ്യാന്‍ പര്യാപ്തമായ ഫോട്ടോകള്‍ !! പണ്ട് നളന്ദ സര്‍വകലാശാലയെ കുറിച്ച് ഉരുവിട്ട് പഠിച്ചപ്പോള്‍ മനസ്സില്‍ ദൃശ്യ സ്ഥല ബിംബങ്ങള്‍ ഉണ്ടായിരുന്നില്ല.പക്ഷെ ഈ ഫോട്ടോകളും വിവരണങ്ങളും ചിന്തിക്കാനും visualize ചെയ്യാനും ഏറെ സഹായകം.

  ReplyDelete
 2. ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം..

  ഫോട്ടോസും വിവരണവും നന്നായിട്ടുണ്ട്..


  ആശംസകള്‍

  ReplyDelete
 3. Good narrative. I got the degree of your sense of loss in full. I felt I had been also with you. Thank you.
  Radhan

  ReplyDelete
 4. വളരെ വിജ്ഞാനപ്രദം കലാധരന്‍ മാഷ്,വളരെ നന്ദി ഈ ചിത്രങ്ങള്‍ക്ക്...

  ReplyDelete
 5. നളന്ദയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ സഹായകമാകുന്ന കുറെ ഫോട്ടോകള്‍ .'കൈക്കുമ്പിളില്‍ സാഗരത്തെ ഒതുക്കുന്നതു'പോലുള്ള വിവരണം. വളരെയധികം പ്രയോജനമാകുന്നുണ്ട് - അധ്യാപകര്‍ക്കും കുട്ടികള്‍ക്കും.

  ReplyDelete