ഉച്ച. ഉഷ്ണം വീശിയ കാറ്റ്.അതു അറിഞ്ഞിട്ടാവും
പകല്ചൂടിലേക്ക് മേഘം കൈവെച്ചു.
പിന്നെ കരുണയോടെ കുളിര്‍ കാറ്റ് തെളിയാന്‍ മാറി നിന്നു.
സഞ്ചാരിക്ക് പകലിന്റെ ഭാവങ്ങള്‍ പഥ്യം. തെന്മല ..പോകേണ്ട തേന്‍ മല. കാണേണ്ട തേന്‍കാഴ്ച .
വിടര്‍ന്ന കണ്ണിലൂടെ കാനന വഴികള്‍ ,മരങ്ങളുടെ കാവടിയാട്ടം.



പുഴയ്ക്കു കുറുകെ ഒരു കൈ. വാരിപ്പിടിച്ചു ജലകണങ്ങളില്‍ വിഘ്നം മന്ത്രിച്ച കടും കൈ.

അപ്പോഴും തുളുംപിയത് സങ്കടം. കരളിന്‍ കയങ്ങളില്‍ കെട്ടി നിറുത്തിയ മോഹങ്ങള്‍ പോലെ ആഴമുള്ള വേദന പുഴയില്‍ നിഴല്‍ വീഴ്ത്തി.



ചെറിയ കാറ്റ് കപ്പയുടെ ഇലകളില്‍ തൊട്ടു കുലുക്കി.വാഴയുടെ ഇലകളില്‍ കുടഞ്ഞു പുഴയിലേക്ക് നീരാടാന്‍ പോയി.

പാലരുവി വരെ പോകാന്‍. കഴിഞ്ഞില്ല.അപ്പോള്‍ രാവ് അടയാളം കാണിച്ചു. കിനാക്കള്‍ അരൂപികളായി പറക്കുന്ന നിബിഡ വനം ..ആനയുടെ സാന്നിദ്ധ്യം മണക്കുന്ന പാതയില്‍ വെച്ച് മടങ്ങി.
പാതിവഴിയിൽ നിന്നുപോയാലും ഓർമിച്ചുവെക്കുന്ന കാവ്യഭംഗിയുള്ള വിവരണങ്ങൾ.
ReplyDeleteഎന്റെ കാഴ്ച അടയാളപ്പെടുത്തുന്നു. നന്നായിട്ടുണ്ട്.
ReplyDeletekollaam nalla photos
ReplyDelete