തെരഞ്ഞെടുപ്പു കാലത്ത് കോവളം മുതല്‍ കോഴിക്കോട് വരെ സഞ്ചരിക്കാന്‍ അവസരം കിട്ടി .പ്രചാരണ പോസ്ടരുകള്‍ ഒത്തിരി സംസാരിച്ചു.കോട്ടയം ശ്രീ:വാസവന്‍ എന്തിനാണ് ഈ മുദ്ര കാട്ടി ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഓര്‍ത്തു വെച്ച കുസൃതി എന്തോ ഉണ്ട്.. അല്പം കഴിഞ്ഞപ്പോള്‍ ഒരു സവിശേഷ കാഴ്ച കണ്ടു.താരങ്ങളുടെ മുമ്പില്‍ സ്ഥാനാര്ത്തികള്‍ ഒതുങ്ങി പ്പോകുന്നതിന്റെ ദൃശ്യം. അതോ നടിയെ കടാക്ഷിക്കുന്ന ചെലവില്‍ ഒരു വോട്ടു അഭ്യര്‍ത്ഥന കൂടി എന്ന് വിചാരിച്ചോ ആവോ..ആര്‍ക്കറിയാം.
ഹൃദയം തുറന്നുള്ള നിഷ്കളങ്ക ചിരി വീരന്‍ സുരേഷ് കുറുപ്പ് തന്നെ.ഈ ഫ്ലക്സ് ഇവിടെ കൊണ്ട് വെച്ച് ചിരിക്കണോ സഖാവേ എന്ന ചോദ്യം ആരുംചോദിച്ചു പോകും ചിരിച്ചു പോകും. ധ്യാനം വോട്ടാകുമോ അതോ .(.ദ്വയാര്‍ത്ഥം ഉണ്ടോ .)ചങ്ങനാശേരിയില്‍ ഡോക്ടറുടെ വക ചിരി ചികിത്സ. ഈ രംഗം വശമില്ല. ജനകീയ ശാസ്ത്രവും ഫ്ലക്സ് ബോര്‍ഡില്‍ ചിരിക്കും.
പാല- ശരിക്കും പ്രതീകാത്മകമായി പ്രചരണം. ഒത്തിരി വെള്ളം കുടിപ്പിക്കും എന്നോ നീന്താന്‍ കഴിയുമെങ്കില്‍ കര പറ്റുമെന്നോ ഒക്കെ സൂചിപ്പിക്കുന്ന സ്ഥാനം തന്നെ തെരഞ്ഞെടുത്തു.
പിന്നില്‍ ജിം .മാണിമാര്‍ പുഴയോരം തേടിയത് കാര്യമായി.ജോസഫിന്റെ ഒറ്റപ്പെടല്‍ അടയാളപ്പെടുത്തിയ നിരവധി പോസ്ടരുകള്‍ കണ്ടു. കൃഷി ഇടങ്ങളില്‍ കാവല്‍ നില്‍ക്കും പോലെ ചിലത്. ചങ്ങരംകുളത് ചെന്നപ്പോള്‍ കൂട്ടായ്മ പ്രകടം.ഡി വൈ എഫ് ഐ ലീഗിനും കൊണ്ഗ്രസിനും വേണ്ടി ബുക്ക് ചെയ്ത ഒരു തൂണ്‍- ഹൈ വോള്‍ടേജില്‍ കൊടി പാറുന്നു...ഇടതു വശം ചേര്‍ന്ന് കുറെ കോണ്ഗ്രസ് കാര്‍ പോകുന്ന കാഴ്ചയും കണ്ടു അല്ലെങ്കിലും ചിലരുടെ വരവിനെ തടസ്സപ്പെടുത്താന്‍ വേഗത കുറയ്ക്കാന്‍ ആസൂത്രിതമായ നീക്കമുണ്ടെന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവുമോ. ദാ തെളിവ്.. കവലകളില്‍ എങ്ങോട്ട് പോകണം എന്ന് ആലോചിച്ചു നില്‍കുന്നവര്‍ക്ക് സി പി എം വക. പക്ഷെ ഇടത്തോട്ടും വലത്തോട്ടും പോകാം. ഏതു ഇടത്തെന്നു (വഴി )വരുന്ന വാക്കും വ്യാഖ്യാനവും പറയുമോ? ഏതു മുന്നണികള്‍ക്കും ചേരുന്ന കൊടി തോരണങ്ങള്‍.കഷണങ്ങള്‍ ചേര്‍ന്ന മുന്നണികള്‍.കാലി കസേരകള്‍ കവലകളില്‍ .നല്ല കാര്യം പൊതു ജനങ്ങളെ ഇരുത്തി കേള്‍പിക്കാന്‍ സന്മനസ്സു എല്ലാ പാര്ടിക്കാരും കാണിച്ചല്ലോ.നാട് വര്‍ണാഭം . എല്ലാ നിറങ്ങളും തോരണം ചാര്‍ത്തി.ഇലക്ഷന്‍ കമീഷന്റെ നിയന്ത്രണം ഉള്ളതിനാലാവാം പൂവാകയുടെ ചോപ്പ് തിളങ്ങിയില്ല. കണി കൊന്നയുടെ പൊന്മഞ്ഞ മങ്ങിപ്പോയി.
ചെങ്ങന്നൂരില്‍ മനോഹരമായ ഒരു പ്രചരണം.പൂക്കച്ചവടക്കാര്‍ വക. സുജാതയ്ക്കും വിഷ്ണുവിനും ഇടയില്‍ പൂമാല. വോട്ടര്‍മാര്‍ക്ക് വാങ്ങി ആരെ വേണമെങ്കിലും വരിക്കാം.
ആ പ്രദേശങ്ങള്‍ മിക്കവാറും കവര്‍ ചെയ്തിട്ടുണ്ടല്ലോ :)
ReplyDeleteCaptions grab attention
ReplyDeleteകലാധരന മാഷേ.. ഫോട്ടോകൾ ഉഷാറായി.. പക്ഷെ അവയുടെ അടിക്കുറിപ്പുകൾ ഗംഭീരമായി,, ഇഷ്ടപ്പേട്ടു,,, എല്ലാ ആശംസകളൂം
ReplyDeletenannaayi chirichu
ReplyDeleteവഴിക്കാഴ്ചകള്‍ - ഈ പ്രതികരണങ്ങള്‍ നല്‍കുന്ന അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാം. ഇല്ലേ
ReplyDelete